കാഴ്ച പരിമിതരുടെ സൗത്ത് ഇന്ത്യ ചെസ്സ് ടൂർണ്ണമെന്റ് 19, 20, 21 തിയ്യതികളിൽ

മലപ്പുറം: കാഴ്ച പരിമിതർക്ക് വേണ്ടി, ആൾ ഇന്ത്യ ചെസ്സ് ഫെഡറേഷൻ ഫോർ ദി ബ്ലയിന്റ് (എഐസിഎഫ്ബി) ന്റെ മേൽനോട്ടത്തിൽ സംഘടിപ്പിക്കുന്ന സൗത്ത് സോൺ ചെസ്സ് ടൂർണമെന്റ് 19, 20, 21 തിയ്യതികളിൽ പുളിക്കൽ എബിലിറ്റി ആർട്‌സ് ആന്റ് സയൻസ് കോളേജിൽ നടക്കും.
കേരളത്തിൽ നിന്നുള്ള 20 പേരടക്കം സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 100 കാഴ്ച പരിമിതരായ ചെസ്സ് കളിക്കാരാണ് നാഷണൽ ടീമിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
ഇതിൽ 15 പേർ വനിതകളാണ്.
ഞായറാഴ്ച രാവിലെ 11 മണിക്ക് ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടന ചടങ്ങിൽ, ഒളിമ്പ്യൻ എൻ. ആർ അനിൽ കുമാർ, ത്രിതല പഞ്ചായത്ത് സാരഥികൾ, വിഗിനേഷ് (എഐസിഎഫ്ബി സൗത്ത് സാേൺ സെക്രട്ടറി), കിഷൻ ഗംഗോലി (എഐസിഎഫ്ബി വൈസ് പ്രസി.) തുടങ്ങിയവർ പങ്കെടുക്കും. ആൾ ഇന്ത്യ ചെസ്സ് ഫെഡറേഷൻ ഫോർ ദി ബ്ലൈന്റ്, കേരള സ്റ്റേറ്റ് ചെസ്സ് അസോസിയേഷൻ ഫോർ ദി ബ്ലൈന്റ്, എബിലിറ്റി ഫൌണ്ടേഷൻ ഫോർ ദി ഡിസേബിൾഡ് പുളിക്കൽ എന്നിവർ സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ഏപ്രിൽ 5 മുതൽ മഹാരാഷ്ട്ര യിലെ പൂനയിൽ വെച്ച് നടക്കുന്ന
നാഷണൽ മീറ്റിലേക്കുള്ള സെലക്ഷൻ ഈ ടൂർണമെന്റിൽ നടക്കും. ഇന്റർനാഷണൽ ടൂർണമെന്റ് നടക്കുന്നത് ജൂലൈ മാസത്തിൽ മാസിഡോണിയ യിൽ വെച്ചാണ്. നാഷണൽ ടൂർണമെന്റിൽ വെച്ച് ഇന്റർനാഷണൽ ടൂർണമെന്റിലേക്കും ഇന്റർനാഷണൽ പാരാ ഒളിമ്പിക്‌സിലേക്കുമുള്ള സെലക്ഷൻ നടക്കും.