സഹകരണ ദന്താശുപത്രി വിപുലീകരണത്തിന്റെ ഭാഗമായി
ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ചാലപ്പുറത്ത് ഇഎസ്‌ഐ ആശുപത്രിക്ക് സമീപം കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തിച്ചുവരുന്ന സഹകരണ മേഖലയിലെ സംസ്ഥാനത്തെ ആദ്യ ദന്താശുപത്രി വിപുലീകരണത്തിന്റെ ഭാഗമായി ഫിസിയോതെറാപ്പി യൂണിറ്റ് ഉൾപ്പെടെയുള്ള ചികിത്സാ സേവനങ്ങൾ സജ്ജമായി. ദന്താശുപത്രി അങ്കണത്തിൽ കോഴിക്കോട് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിങ് ) എ്രം.കെ. അഗസ്തി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.
ദന്താശുപത്രി പ്രസിഡന്റ് ദിനേഷ്. കെ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം വി ആർ ക്യാൻസർ സെന്റർ ചെയർമാൻ സി.എൻ വിജയകൃഷ്ണൻ ഭദ്രദീപം കൊളുത്തി. മുഖ്യാതിഥി സി.എൻ വിജയകൃഷ്ണൻ, വാർഡ് കൗൺസിലർ ഉഷാദേവി ടീച്ചർ, കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ചെയർമാൻ ജി നാരായണൻ കുട്ടി മാസ്റ്റർ, എ. ടി. അബ്ദുള്ളക്കോയ, ആശുപത്രി വൈസ് പ്രസിഡന്റ് ഷെവലിയാർ സി ഇ ചാക്കുണ്ണി എന്നിവർ ആശംസകൾ അർപ്പിച്ചു.
ആശുപത്രി പ്രവർത്തനത്തെപ്പറ്റി പ്രധാന ഡോക്ടർ അബ്ദുള്ള ജാവേദ്, സീനിയർ ഫിസിയോതെറാപ്പിസ്റ്റ് ശ്രീമതി. ദിവ്യ. കെ എന്നിവർ ചടങ്ങിൽ വിശദീകരിച്ചു
മിതമായ നിരക്കിൽ മികച്ച ചികിത്സ നൽകുവാനാണ് ലക്ഷ്യമിടുന്നത്. മുതിർന്ന പൗരൻമാർക്ക് കൂടി സൗകര്യപ്രദമായ രീതിയിൽ താഴത്തെ നിലയിൽ വിശാലമായ കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്.
ജനറൽ മെഡിസിൻ ഡോക്ടർ വി.കെ ശ്രീകുമാരി, ജനറൽ സർജൻ ഡോക്ടർ പി.പി ലക്ഷ്മണൻ, ഡയബറ്റോളജിസ്റ്റ് ഡോക്ടർ അശ്വിൻ മുകുന്ദൻ എന്നിവരുടെ സേവനം ലഭ്യമാണ്. കൂടാതെ ഡെന്റൽ വിഭാഗത്തിൽ ഡോ. രഞ്ജിത്ത് രാമകൃഷ്ണൻ (ഓർത്തോഡോന്റിസ്റ്റ് )
ഡോ. ഡെക്സ്റ്റൺ ആന്റണി (എൻഡോഡോന്റിസ്റ്റ് ) ഡോ. പ്രവിഷ് വിഷ്ണുദാസ് (ഓറൽ & മാ ക്‌സിലോഫെഷ്യൽ സർജൻ )എന്നിവരുടെയും സേവനം ലഭ്യമാണ്.
ചടങ്ങിൽ ദന്താശുപത്രി ഡയറക്ടർ അഷ്‌റഫ് മണക്കടവ് സ്വാഗതവും സെക്രട്ടറി പ്രിയ. സി. പി നന്ദിയും പ്രകാശിപ്പിച്ചു.
