FILM BIRIYANI

‘ലാൽ ജോസ് ‘പ്രേക്ഷകരിലേക്ക്;
ചിത്രം 18 ന് തിയേറ്ററിൽ റിലീസ് ചെയ്യും

പി.ആർ.സുമേരൻ

പുതുമുഖതാരങ്ങളെ അണിനിരത്തി ഒരുക്കിയ ലാൽജോസ് 18 ന് റിലീസ് ചെയ്യും. ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് ഏറെ ശ്രദ്ധേയമായ ചിത്രമാണ് ലാൽജോസ്.
666 പ്രൊഡക്ഷൻസിൻറെ ബാനറിൽ ഹസീബ് മേപ്പാട്ട് നിർമ്മിച്ച് നവാഗതനായ കബീർ പുഴമ്പ്രം ഒരുക്കുന്ന സിനിമയാണ് ലാൽ ജോസ്. മലയാളത്തിലെ പ്രമുഖ സംവിധായകനായ ലാൽ ജോസിൻറെ പേരുതന്നെയാണ് ചിത്രത്തിൻറെ ടൈറ്റിൽ. ഈയൊരു പുതുമയിലൂടെ തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു. സിനിമയെയും സിനിമ പ്രവർത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരൻറെ ജീവിതത്തിലെ വഴിത്തിരിവാണ് ലാൽജോസ് സിനിമയുടെ കേന്ദ്ര പ്രമേയം. സസ്‌പെൻസും ത്രില്ലും നിറഞ്ഞ ഒരു ഫാമിലി എൻറർടൈനറാണ് ലാൽജോസ്. കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ ആകർഷിപ്പിക്കുന്ന വളരെ പുതുമയുള്ള ചിത്രം കൂടിയാണ് ലാൽജോസ്. സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്.


ഒട്ടേറെ വെബ്‌സീരിയലുകളിലൂടെ ശ്രദ്ധേയനായ യുവനടൻ ശാരിഖ് ആണ് ലാൽജോസിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖ നടി ആൻ ആൻഡ്രിയയാണ് ഇതിലെ നായിക. അഭിനേതാക്കൾ – ഭഗത് മാനുവൽ, ജെൻസൺ, റിസബാവ, കലിങ്ക ശശി, ടോണി, മജീദ്, കലാഭവൻ ഹനീഷ്, വിനോദ് കെടാമംഗലം, സാലു കുറ്റനാട്, ദേവി അജിത്ത്, ദേവിക, മാളവിക, ഫജ്ത, രാജേഷ് ശർമ്മ, വി.കെ. ബൈജു. ബാലതാരങ്ങളായ – നിഹാര ബിനേഷ് മണി, ആദിത് പ്രസാദ്,ബാനർ – 666 പ്രൊഡക്ഷൻസ്, നിർമ്മാണം – ഹസീബ് മേപ്പാട്ട്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – കബീർ പുഴമ്പ്ര, ഡി.ഒ.പി. – ധനേഷ്, ബി.ജി.എം.ഗോപി.സുന്ദർ, സംഗീതം – ബിനേഷ് മണി, ഗാനരചന – ജോ പോൾ, മേക്കപ്പ് – രാജേഷ് രാഘവൻ, കോസ്റ്റ്യൂംസ് – റസാഖ് തിരൂർ, ആർട്ട് – ബിജു പൊന്നാനി, പ്രൊഡക്ഷൻ കൺട്രോളർ – ഇ.എ. ഇസ്മയിൽ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് – ജബ്ബാർ മതിലകം, പ്രൊഡക്ഷൻ മാനേജർ – അസീസ് കെ.വി, ലൊക്കേഷൻ മാനേജർ – അമീർ ഇവെൻട്രിക്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സനു,വിന്റെഷ്, സംഗീത് ജോയ്.പി.ആർ.ഒ. പി.ആർ. സുമേരൻ. (കൂടുതൽ വിവരങ്ങൾക്ക് പി.ആർ. സുമേരൻ (പി.ആർ.ഒ.) 9446190254

Related Posts

Leave a Reply

Your email address will not be published. Required fields are marked *