കൈയിൽ തോക്കുമായി സണ്ണിലിയോൺ

സണ്ണിലിയോണിന്റെ ആക്ഷൻ രംഗങ്ങളുമായി അനാമിക
ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രമെന്ന് സണ്ണി ലിയോൺ
മുംബൈ: താൻ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ കഥാപാത്രമാണ് തന്റെ പുതിയ ചിത്രം ‘അനാമിക’യിലേത് എന്ന് സണ്ണി ലിയോൺ. അനാമികയുടെ സെറ്റിൽ ചെലവിട്ട ഓരോ നിമിഷവും തന്നെ സന്തോഷിപ്പിച്ചുവെന്നും ആക്ഷൻ രംഗങ്ങൾ ചെയ്യാൻ തനിക്ക് ഏറെ ഇഷ്ടമാണെന്നും സണ്ണി ലിയോൺ പറയുന്നു. ആളുകൾ പ്രതീക്ഷിക്കാത്ത ഒന്നായതുകൊണ്ട് അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു.വിക്രം ഭട്ടാണ് അനാമികയുടെ സംവിധായകൻ.



‘താൻ ഗ്ലാമറസ് കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നു, അതിൽ കുറച്ച് സെക്സ് സീനുകൾ ഉണ്ടാകണം. കഥാപാത്രത്തിന് ആവശ്യമെങ്കിൽ അങ്ങനെ ചെയ്യുന്നതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. നിങ്ങൾ സണ്ണിയാണ്, ഞങ്ങൾ ഇതാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് പറയുന്നവരുണ്ട്. അതൊന്നും തന്നെ ബാധിക്കുന്നില്ല. ഒരു നടിയെന്ന നിലയിൽ വ്യത്യസ്ത റോളുകൾ ചെയ്യാനാണ് ആഗ്രഹിക്കുന്നത്’. സണ്ണി കൂട്ടിച്ചേർത്തു.


ഇന്ത്യയിലെത്തിയപ്പോൾ തന്റെ ജീവിതത്തിലും കരിയറിലും വഴിത്തിരിവായത് ഷാരൂഖ് ഖാന് ഒപ്പം സ്‌ക്രീൻ പങ്കിട്ടതാണെന്ന് സണ്ണി പറയുന്നു. ‘റയീസി’ലെ ഐറ്റം സോങ് (ലൈല)വളരെ നല്ലൊരു അനുഭവമായിരുന്നു.ഇന്ത്യൻ എക്സ്പ്രസിനോടായിരുന്നു താരത്തിന്റെ പ്രതികരണം.