CRIME STORY KERALA TOP NEWS

ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു; അമ്മൂമ്മയുടെ കാമുകൻ അറസ്റ്റിൽ

കൊച്ചി: ഒന്നരവയസുകാരിയെ ഹോട്ടൽ മുറിയിൽ വച്ച് ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു. കുഞ്ഞിന്റെ അമ്മൂമ്മയുടെ കാമുകനാണ് കൊലപ്പെടുത്തിയത്.സംഭവത്തിൽ പള്ളുരുത്തി സ്വദേശി ജോൺ ബിനോയ് ഡിക്രൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുട്ടിയുടെ മുത്തശ്ശിക്കു സംഭവത്തിൽ പങ്കുണ്ടോ എന്നറിയുന്നതിന് ഇവരെ പൊലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്.
കുഞ്ഞിന്റെ അമ്മയ്ക്കു വിദേശത്താണു ജോലി. കുഞ്ഞിനെ നോക്കാൻ മുത്തശ്ശിയെയാണ് ഏൽപ്പിച്ചിരുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് മുത്തശ്ശിയും കുഞ്ഞും ഇയാളും കലൂരിലെ ഹോട്ടലിൽ മുറിയെടുത്തത്. രാത്രി ഇവർ ആശുപത്രിയിൽ എത്തിക്കുമ്പോൾ കുഞ്ഞു മരിച്ചിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നു പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും അന്വേഷണം നടത്തി വരികയുമായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് സംശയം ഉയർന്നതോടെ പൊലീസ് മുത്തശ്ശിയെയും ജോൺ ബിനോയിയേയും ചോദ്യം ചെയ്തു.
കുഞ്ഞിനെ ജോൺ ബിനോയ് ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു എന്നാണ് വിവരം. കുഞ്ഞിനെ കൊല്ലുക ലക്ഷ്യമിട്ടാണ് ഇരുവരും മുറിയെടുത്തത് എന്നാണ് സംശയിക്കുന്നത്. മുറിയെടുക്കുമ്പോൾ ഇവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നതായി ഹോട്ടൽ ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *