KERALA Main Banner

നിരാശ്രയക്ക് നീതി വേണം; ഈ മൗനം പാലിക്കൽ അപമാനകരം: സുധീഷ് കേശവപുരി

കോഴിക്കോട്: മലപ്പുറം കരവന്നൂരിൽ ബുദ്ധിമാന്ദ്യം ബാധിച്ച പെൺകുട്ടിയെ കിടപ്പ് രോഗിയായ അമ്മയുടെ മുന്നിൽ വെച്ച് അതിനിഷ്ഠൂരമായി പീഡിപ്പിച്ച സംഭവത്തിനെതിരെ പ്രതികരിക്കാതിരുന്ന കേരളത്തിലെ സാംസ്‌ക്കാരിക നായകരുടെയും വനിതാ ആക്ടിവിസ്റ്റുകളുടെയും മൗനം നവോത്ഥാന കേരളത്തിന് അപമാനമാണെന്ന് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി പറഞ്ഞു.എസ് എൻ ഡി പി വനിതാ സംഘം കോഴിക്കോട് യൂണിയൻ അന്താരാഷ്ട്ര വനിതാ ദിനത്തിൽ കോഴിക്കോട് കിഡ്‌സൺ കോർണറിൽ സംഘടിപ്പിച്ച ജസ്റ്റിസ് ഫോർ നിരാശ്രയ ഐക്യദാർഢ്യസദസിന്റെ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്എൻഡിപി വനിതാസംഘം വനിതാ ദിനത്തോടനുബന്ധിച്ച് കിഡ്‌സൺ കോർണറിൽ സംഘടിപ്പിച്ച ജസ്റ്റിസ് ഫോർ നിരാശ്രയ ഐക്യദാർഢ്യസദസ് കോഴിക്കോട് എസ്എൻഡിപി യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി ഉൽഘാടനം ചെയ്യുന്നു.


ഇരയുടെയും വേട്ടക്കാരന്റെയും ജാതിയും മതവും നോക്കി പ്രതികരിക്കുന്ന ഇത്തരം സംഭവം നവോത്ഥാന കേരളത്തിന് അപമാനകരമാണെന്നും പീഡിതർക്ക് അർഹമായ പുനരധിവാസ പാക്കേജ് സർക്കാര പ്രഖ്യാപിക്കണമെന്നും പ്രതിയെ സംരക്ഷിക്കാനുള്ള നീക്കത്തിനെതിരെ ബഹുജന രോഷം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തിൽ വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷിബിക എരഞ്ഞിപ്പാലം അധ്യക്ഷത വഹിച്ചു.
എസ്എൻഡിപി യൂണിയൻ പ്രസിഡൻറ് ഷനൂപ് താമരക്കുളം മുഖ്യ പ്രഭാഷണം നടത്തി. വനിതാ സംഘം യൂണിയൻ സെക്രട്ടറി ലീലാവിമലേശൻ, അഡ്വ.എം രാജൻ, സുജ നിത്യാനന്ദൻ, ശാലിനി ബാബുരാജ്, എ.എം ഭക്തവത്സലൻ, കെ.ബിനുകുമാർ, സി പി കുമാരൻ എന്നിവർ പ്രസംഗിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *