ഡോ: മനോജ് പരാശക്തിയ്ക്ക് ലോക സാഹിത്യ പുരസ്‌ക്കാരം

കോട്ടയം: ഗ്രീസിൽ വച്ച് ജനുവരി 1 മുതൽ 31 വരെ നടന്ന 60 ലോകരാജ്യങ്ങളിൽ നിന്നുള്ള കവികളും എഴുത്തുകാരും പങ്കെടുത്ത പനോരമ ഇന്റർനാഷണൽ സാഹിത്യ ഉത്സവം 2022 ൽ കേരളത്തിൽ നിന്നും പങ്കെടുത്ത ഡോ: മനോജ് പരാശക്തിക്ക് ഗ്ലോബൽ സാഹിത്യ പുരസ്‌കാരം.


കവിയും ഗാനരചയിതാവും കഥാകൃത്തും ഹിപ്‌നോട്ടിക്ക് കൗൺസിലുമാണ് ഡോ:മനോജ് പരാശക്തി. 32 കവിതകളിലൂടെ മനുഷ്യന്റെ ജനനം മുതൽ മരണം വരെയും മരണാനന്തരവും വർണ്ണിക്കുന്ന ‘ഭ്രാന്ത് പൂക്കാത്തൊരിടം ‘എന്ന കവിതാ സമാഹാരത്തിലൂടെ ഇൻഡ്യാ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം നേടിയിട്ടുണ്ട്. പ്രശസ്ത കഥകളി നടനായിരുന്ന കുറിച്ചി സുകുമാരൻ കുട്ടിയുടെയും ജാനമ്മയുടെയും മകനാണ്.കോട്ടയം കുറിച്ചി സ്വദേശിയാണ്.