ഹനുമാൻസേന ഭാരത് സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയത് രാമസിംഹൻ;
ശാശ്വത സമാധാനത്തിന് സനാതന ധർമ്മം നിലനിൽക്കണം

കോഴിക്കോട്: ലോകത്ത് ഇന്ന് നിലനിൽക്കുന്ന അശാന്തി മാറി ശാശ്വത ശാന്തി കൈവരാൻ സനാതന ധർമ്മം നിലനിൽക്കണമെന്നും അതിന് വേണ്ടി ഏതറ്റം വരെയും പ്രവർത്തിക്കുവാൻ തയ്യാറാണെന്നും പ്രശസ്ത ചലച്ചിത്ര സംവിധായകനും ചരിത്ര പണ്ഡിതനുമായ രാമസിംഹൻ (അലി അക്ബർ) പറഞ്ഞു.
ഹനുമാൻ സേന ഭാരതിന്റെ ഒമ്പതാമത് സംസ്ഥാന കൺവെൻഷൻ കോഴിക്കോട് ഗാന്ധി ഗ്രഹം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ചെയർമാൻ എ.എം ഭക്തവത്സലൻ അദ്ധ്യക്ഷത വഹിച്ചു മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി വിവേകാമൃതചൈതന്യ ഭദ്ര ദീപം കൊളുത്തി അനുഗ്രഹ പ്രഭാഷണം നടത്തി.
കെ റെയിൽ പദ്ധതിയിൽ നിന്നും പിണറായി സർക്കാർ പിൻതിരിയണമെന്ന പ്രമേയം യോഗത്തിൽ വൈസ് ചെയർമാൻ ഗാർഗ്യൻ സുധീരൻ അവതരിപ്പിച്ചു. തമിഴ്‌നാട് രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി വിനോദ് കൊല്ലം റിപ്പോർട്ട് അവതരിപ്പിച്ചു.
സദ്ഗുരു ആശ്രമം മഠാധിപതി മുരളി സ്വാമി ആത്മിയ പ്രഭാഷണം നടത്തി. ശക്തി വേൽ, ശിവസ്യമി, കവി നാഥ്, രാധാ വാസുദേവൻ, വടകര വിജയൻ, ഭാഗ്യലക്ഷമി എന്നവർ പ്രസംഗിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി സാമൂഹ്യ സേവന രംഗത്തും മാധ്യമ രംഗത്തും ഉള്ളവരെ ആദരിച്ചു. പാവപ്പെട്ടവർക്കുള്ള ഭഷ്യ കിറ്റുകളും ചികിത്സാ ഫണ്ടും വിതരണവും ചെയ്തു.
രാമദാസ് വേങ്ങേരി സ്വാഗതവും സംഗീത് ചേവായൂർ നന്ദിയും രേഖപെടുത്തി.