LOCAL NEWS THIRUVANANTHAPURAM

ആൽത്തറ ഭഗവതി ക്ഷേത്രം പുനപ്രതിഷ്ഠാ വാർഷികവും പൊങ്കാല മഹോത്സവവും

മലയിൻകീഴ്: ആൽത്തറ ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷികവും പൊങ്കാല മഹോത്സവവും ഇന്ന് ആരംഭിച്ച് 7-ാം തിയതി തിങ്കളാഴ്ച സമൂഹപൊങ്കാലയോടുകൂടി സമാപിക്കും.

നിത്യേനയുള്ള ക്ഷേത്ര ചടങ്ങുകൾക്കൊപ്പം ഉത്സവത്തോടനുബന്ധിച്ച് മൂന്നു ദിവസങ്ങളിലായി അഷ്ടാഭിഷേകം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, നവഗ്രഹപൂജ, നാഗരൂട്ട് , പുഷ്പാഭിഷേകം, 108 കലശം, 108 ഇളനീർ അഭിഷേകം, അഷ്ട ലക്ഷ്മി പൂജ, നവകലശം പഞ്ചഗവ്യം തുടങ്ങി വിശേഷാൽ പൂജകൾ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പെരിയ മനയില്ലം ഈശ്വരൻ പോറ്റി യുടെയും ക്ഷേത്ര മേൽശാന്തി കിരൺ ശർമ്മയുടെയും മുഖ്യ കാർമികത്വത്തിൽ നടക്കും. മൂന്നാം ഉത്സവ ദിവസമായ തിങ്കളാഴ്ച രാവിലെ 10.35 ന് പൊങ്കാലക്ക് പണ്ടാരഅടുപ്പിൽ ക്ഷേത്ര തന്ത്രി തീ തെളിയിക്കും അന്നേ ദിവസം വൈകുനേരം 7 മണിക്ക് നടക്കുന്ന ഭഗതി സേവക്കു ശേഷം അത്താഴ പൂജ കഴിഞ്ഞ് നടയടക്കുന്നതോടുകൂടി പുന:പ്രതിഷ്ഠാ വാർഷിക മഹോത്സവം സമാപിക്കും

Related Posts

Leave a Reply

Your email address will not be published. Required fields are marked *