ചെറുവട്ടൂർ ഗവൺമെൻറ് മോഡൽ ഹയർസെക്കൻററി സ്‌ക്കൂളിൽ ജൈവ പച്ചക്കറി വിളവെടുപ്പ്

കോതമംഗലം: ചെറുവട്ടൂർ ഗവൺമെൻറ് മോഡൽ ഹയർസെക്കൻററി സ്‌ക്കൂളിൽ ഗ്രോബാഗിലും,നിലമൊരുക്കിയും കൃഷി ചെയ്ത് വരുന്ന ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് ഉദ്ഘാടനം നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ജിജി ജോബ് നിർവ്വഹിച്ചു.

ചെറുവട്ടൂർ ഗവൺമെൻറ് മോഡൽഹയർസെക്കൻററി, ഹൈസ്‌ക്കൂൾ, ടി ടി ഐ സ്ഥാപനങ്ങളിൽ ആണ് നെല്ലിക്കുഴി കൃഷി ഭവന്റെ സഹായത്തോടെ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. വഴുതന, പച്ചമുളക്, വെണ്ട, കോളിഫ്‌ലവർ, തക്കാളി തുടങ്ങിയ മുന്തിയ ഇനംപച്ചക്കറി തൈകൾ സൗജന്യമായി കൃഷി ഭവൻ നൽകിയിരുന്നു.

വിളവെടുപ്പ് ഉദ്ഘാടന ചടങ്ങിൽ അസിസ്റ്റൻറ് കൃഷി ഓഫീസർ റ്റി എം റഷീദ്, ഹയർസെക്കൻററി പ്രിൻസിപ്പാൽ എ.നൗഫൽ,റ്റി റ്റി ഐ പ്രിൻസിപ്പാൽ പ്രീതി ജി, പി ടി എ പ്രസിഡൻറ് അബുവട്ടപ്പാറ, വൈസ്പ്രസിഡൻറ് സുബൈർ പി എ ,അധ്യാപകരായ നിഷ എസ്,വർഗ്ഗീസ് മാത്യു,രാജേഷ് പി കെ,മുഹമ്മദ് ഉവൈസ്,നസീമ എൻ.പി,സൈനുദ്ധീൻ കെ എച്ച്,ജലാലുദ്ധീൻ ,വിനയൻ കെ ആർ ഹയർസെക്കൻററി സ്‌ക്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.
