മുളകിലെ ഇല കുരിടിപ്പ് തടയാൻ ചില പൊടിക്കൈകൾ

നമുക്ക് എല്ലാവർക്കും മുളക് കൃഷി ചെയ്യാം.. നമ്മൾ മലയാളികൾക്ക് അടുക്കള തോട്ടത്തിലും അടുക്കളയിലും ഒഴിച്ചുകൂടാനാവാത്ത ഒരിനമാണല്ലോ മുളകുകൾ.. എരവിനൊപ്പംഅലങ്കാരത്തിനും വളർത്താം… ഇല കുരുടിപ്പ് ആണ് മുളക് കൃഷിയിലെ പ്രധാന വില്ലൻ. കാൽസ്യത്തിന്റെ കുറവുകൊണ്ടും നീരൂറ്റി കുടിക്കുന്ന കീടങ്ങൾ കാരണവും സൂക്ഷ്മ മൂലകങ്ങളുടെ കുറവുകൊണ്ടും വൈറസ് രോഗം കൊണ്ടും മുരടിപ്പ് വരാം..


നടുന്നതിന് രണ്ടാഴ്ച മുന്നെ മണ്ണിൽ കുമ്മായം ചേർത്താൽ കാത്സ്യത്തിന്റെ പ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കാം. പിന്നീട് വളരുന്ന ഘട്ടത്തിൽ മുട്ടത്തോട് പൊടിച്ചു ഓരോ സ്പൂൺ വീതം ചുവിടൽ ഇടക്ക് ചേർത്തു കൊടുക്കാം:
നാലില പ്രായം മുതൽ വേപ്പെണ്ണ അടങ്ങിയ ജൈവകീടനിയന്ത്രണ ലായനികൾ ഇലയുടെ അടിവശത്തും മുകളിലും തളിച്ചു കൊടുക്കണം…കുമ്മായം കിഴി കെട്ടി ഇലകളിൽ തൂവി കൊടുക്കാം.. ഗോമൂത്ര കാന്താരി വെളുത്തുള്ളിലായനിയും നേർപ്പിച്ച് തളിക്കാം..
ആവണക്കെണ്ണ, വേപ്പെണ്ണ സോപ്പു ലായനിയും തളിക്കാം….
നുള്ളി മാറ്റലും വെളുത്തുള്ളി മഞ്ഞൾ പ്രയോഗവും
1) 100 ഗ്രാം വെളുത്തുള്ളി അരച്ച് 1 ലിറ്റർ വെള്ളത്തിൽ മിക്‌സ് ചെയ്യുക അതിനു ശേഷം 50 ഗ്രാം മഞ്ഞൾ പൊടി ഈ വെള്ളത്തിൽ യോജിപ്പിച്ചു അരിച്ചെടുത്ത ശേഷം മുളക് ചെടികളിലെ ഇലകളിൽ സ്‌പ്രേ ചെയ്യുക.


2) രോഗ ബാധ കണ്ടാലുടൻ ആ നാമ്പ് കുറച്ചു താഴെ വെച്ച് നുള്ളി കളയുക. പുതിയ നാമ്പുകൾ വരും. ചില കേസിൽ ആദ്യം രോഗമില്ലാത്ത നാമ്പായിരിക്കും (അങ്ങിനെയുള്ള കേസിൽ ഈ പരീക്ഷണം വിജയിക്കാൻ സാധ്യത ഉണ്ട്) പക്ഷെ പിന്നീട് അതും മുരടിക്കും. അതും നുള്ളി കളയുക. ഈ പ്രക്രിയ കുറച്ചുനാൾ ചെയ്യേണ്ടി വരും ഒരു സ്റ്റേജ് എത്തുമ്പോൾ മുരടിപ്പ് അപ്രത്യക്ഷമാകാം.

സാധാരണ ഗതിയിൽ പിന്നീടൊരിക്കലും ഈ ചെടിക്ക് പ്രസ്തുത രോഗം ഉണ്ടാവുന്നതല്ല. മണ്ണിന്റെ അമ്ലത ഈ രോഗത്തിന് ഒരു അനുകൂല ഘടകമാണ്. കുമ്മായം ചുവട്ടിൽ ഇട്ടു കൊടുക്കുന്നതും ഇലയിൽ തൂവി കൊടുക്കുന്നതും നല്ലതാണ്. നാമ്പു നുള്ളുന്നത് കൊണ്ട് ചെടിയിൽ ധാരാളം ശിഖരങ്ങൾ ഉണ്ടായിരിക്കും. നല്ല വിളവും ലഭിക്കും. നാമ്പ് നുള്ളിയ ശേഷം വരുന്ന പുതിയ നാമ്പ് പ്രത്യക്ഷപ്പെടുമ്പോൾ തന്നെ രോഗിയാണെങ്കിൽ ഈ പരീക്ഷണം മുന്നോട്ടു പോകത്തില്ല.



രോഗമില്ലെങ്കിലും നാമ്പു നുള്ളിക്കൊടുക്കാവുന്നതാണ്. ഇത് ഒരു പരീക്ഷണം മാത്രമാണ്. വിജയിക്കണമെന്ന് ഒരു ഉറപ്പും ഇല്ല. രോഗാവസ്ഥയിൽ വളം നല്കുന്നത് നിർത്തരുത്. സൂക്ഷ്മ ജീവികൾക്കെതിരെ പ്രയോഗിക്കുന്ന ജൈവ കീടനാശിനികൾ നിരന്തരം കൊടുത്തുകൊണ്ടും ഇരിക്കണം. ഈ പ്രാണികൾ ആണ് വൈറസിന്റെ കാരിയർ ആയി പ്രവർത്തിച്ച് മറ്റു ചെടികളിലേക്ക് രോഗം പടർത്തുന്നത്.
3) കുമ്മായം ഇഴയകലം കൂടിയ തുണിയിൽ കെട്ടി മുളകുചെടിയുടെ കൂമ്പിലകളിൽ തൂകികൊടുക്കുക