ERNAKULAM

സ്‌നേഹസദനിലെ സഹോദരിമാർക്ക് ജലയാത്ര പുത്തൻ അനുഭവമായി

കോതമംഗലം : നീണ്ട ഇടവേളക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവു വന്നതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സജീവമായി. കൊറോണയുടെ വിരസതയകറ്റാൻ കീരംപാറ സ്‌നേഹസദനിലെ അന്തേവാസികളായ സഹോദരിമാർക്ക് ഭൂതത്താൻകെട്ട് പെരിയാറിൽ ജലയാത്ര ഒരുക്കി കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് ഇടവക. വികാരി ഫാ.അരുൺ വലിയതാഴത്തിന്റെ നേതൃത്വത്തിലാണ് യത്ര സംഘടിപ്പിച്ചത്. സ്‌നേഹ സദനിലെ 50-ളം സഹോദരിമാർ യാത്രയിൽ പങ്കുകൊണ്ടു . ഭൂതത്താൻകെട്ട് ഗ്രീൻ ലാന്റ് ബോട്ടിലാണ് യാത്ര ഒരുക്കിയത്. ദൂതത്താൻകെട്ടിൽ നിന്നും ആരംഭിച്ച് കുട്ടമ്പുഴ, തട്ടേക്കാട് പോയി യാത്ര തിരികെയെത്തി. യാത്രയിൽ വ്യത്യസ്ത യിനം പക്ഷികളെയും, മൃഗങ്ങളെയും കാണാൻ കഴിഞ്ഞു. കാടിന്റെ ഭംഗിക്കും പെരിയാറിന്റെ ശീതളി തമയും പശ്ച്ചിമട്ടമലമടക്കുകളിലെ ഇളം കാറ്റും യാത്രകർക്ക് ഏറെ അനുഭൂതി പകർന്നു. പാട്ടു പാടിയും നൃത്തം ചെയ്തും കഥകൾ പറഞ്ഞും കാഴ്ചകൾ കണ്ടും സഹോദരിമാർ യാത്ര ആസ്വദിച്ചു. ജലയാത്ര പുത്തൻ അനുഭവം പകർന്നതായി അവർ അഭിപ്രായപ്പെട്ടു. സഹോദരിമാർക്ക് മാനസികമായ ഉല്ലാസം പകരാൻ ഉദേശിച്ചാണ് ജലയാത്ര സംഘടിപ്പിച്ചതെന്ന് ഫാ.അരുൺ വലിയ താഴത്ത് പറഞ്ഞു. കീരംപാറ ടD കോൺവെന്റിലെ മാദറും മറ്റ് സിസ്റ്റേഴ്‌സും , ഇടവകയിലെ സംഘടനാ ഭാരവാഹികളും യാത്രക്കൊപ്പം പങ്കുചേർന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *