KERALA LIFE STYLE Main Banner TEENZ WORLD TOP NEWS

കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇനി ജെൻഡർ ന്യൂട്രൽ യൂണിഫോം

ആലപ്പുഴ: കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം. ജെൻഡർ ന്യൂട്രൽ യൂണിഫോമായ പാന്റ്സും ഷർട്ടും ധരിച്ചെത്തിയ വിദ്യാർഥികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിയുടെ നേതൃത്വത്തിൽ പൂക്കൾ നൽകിയാണ് വരവേറ്റത്.
സമൂഹത്തിലെന്ന പോലെ വിദ്യാഭ്യാസ മേഖലയിലും സംഭവിക്കുന്ന കാലാനുസൃതമായ മാറ്റങ്ങളുടെ ഭാഗമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതിയെന്നും തുല്യതാ സങ്കൽപ്പം ശക്തിപ്പെടുത്താൻ ഇത് സഹായകമാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള സ്‌കൂളുകളിൽ ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.
കലവൂർ സ്‌കൂളിലെ വിദ്യാർഥികളും പി.ടി.എയും അധ്യാപകരും ഒരേ മനസോടെ യൂണിഫോം പരിഷ്‌കരണത്തെ പിന്തുണയ്ക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്രമാണിത് നടപ്പാക്കുന്നത്.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം. വി. പ്രിയ, ജില്ലാ പഞ്ചായത്ത് അംഗം ആർ. റിയാസ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത്ത്, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്. സന്തോഷ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസുദേവൻ, സ്‌കൂൾ പ്രിൻസിപ്പൽ ബി. ദീപ്തി, ഹെഡ് മാസ്റ്റർ ജെ. ഗീത തുടങ്ങിയവരും കുട്ടികളെ വരവേൽക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *