പ്രേക്ഷക മനസ്സിൽ സ്വയം സ്മാരകം നിർമ്മിച്ച് കടന്ന് പോയ കലാകാരനാണ് കുതിരവട്ടം പപ്പു

കുതിരവട്ടം പപ്പുവിനെ മലയാള ചലചിത്ര കാണികൾ (മക്കൾ) അനുസ്മരിച്ചു

കോഴിക്കോട് : പ്രേക്ഷക മനസ്സിൽ സ്വയം സ്മാരകം നിർമ്മിച്ച് കടന്ന് പോയ കലാകാരനാണ് കുതിരവട്ടം പപ്പുവെന്ന് അദ്ദേഹത്തിന്റെ ഇരുപത്തിരണ്ടാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് മലയാള ചലചിത്ര കാണികൾ (മക്കൾ) നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തവർ പറഞ്ഞു. വെള്ളാനകളുടെ നാട് എന്ന സിനിമയിലെ താമരശ്ശേരി ചുരം എന്ന ഡയലോഗ് മാത്രം മതി എക്കാലവും കുതിരവട്ടം പപ്പുവിനെ ഓർക്കാനെന്ന് ചടങ്ങ് ഉൽഘാടനം ചെയ്ത് കൊണ്ട് കമാൽ വരദൂർ പറഞ്ഞു.

മലയാള നാടക സിനിമാ ചരിത്രത്തിൽ സ്വർണ്ണ ലിപികളാൽ കൈയ്യൊപ്പു ചാർത്തിയ അനുഗൃഹീത കലാകാരനാണ് കുതിരവട്ടം പപ്പു വെന്ന് അനുസ്മരണ പ്രഭാഷണം നടത്തി കൊണ്ട് പി.ആർ. നാഥൻ പറഞ്ഞു.

മലയാള ചലച്ചിത്ര കാണികളുടെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് സി.ഇ. ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു. കുതിരവട്ടം പപ്പുവിന് പകരക്കാരനില്ലെന്നും ഇരുപത്തിരണ്ട് വർഷമായി മുടങ്ങാതെ അനുസ്മരണ സമ്മേളനം നടത്താൻ കഴിഞ്ഞതിൽ സംഘടനയ്ക്ക് ചാരിതാർത്ഥ്യമുണ്ടെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
പി.വി.ഗംഗാധരന്റെ സന്ദേശം യോഗത്തിൽ വായിച്ചു.
വിൽസൺ സാമുവൽ, നവാസ് പൂനൂർ, എ.സജീവൻ , പ്രേം ചന്ദ്, ജയശങ്കർ പൊതുവത്ത്, കോഴിക്കോട് നാരായണൻ നായർ , എം.വേണുഗോപാൽ, കാനേഷ് പൂനൂർ, കെ.പി.സുനിൽ ,കട്ടയാട്ട് വേണുഗോപാൽ, ഫിലിപ്പ് കെ. ആൻറണി, എം.കെ.ശ്രീധരൻ നായർ , അഡ്വ.എം.കെ. അയ്യപ്പൻ, പി.കെ. സുനിൽ കുമാർ , കുന്നോത്ത് അബൂബക്കർ , പി.ഐ. അജയൻ ,എം ശ്രീരാം, സി.സി. മനോജ്, റോയ് പി. സബാസ്റ്റ്യൻ, എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.ഐ. അജയൻ സ്വാഗതവും എം.ശ്രീരാം നന്ദിയും പറഞ്ഞു.