ഭീകരവാദത്തെ അടിച്ചമർത്തും: ഹനുമാൻ സേന ഭാരത്

മലപ്പുറം: ദേശീയതയ്ക്കും രാജ്യസുരക്ഷക്കും ഭീഷണിയായി വളർന്നു വരുന്ന ഭീകര പ്രവർത്തനത്തെയും ഹിന്ദു സംഘടനാ നേതൃത്വത്തെ വകവരുത്താൻ ആസൂത്രണം ചെയ്ത് വെല്ലുവിളിക്കുന്ന തീവ്രവാദികളേയും അടിച്ചമർത്തുമെന്ന് ഹനുമാൻ സേന സംസ്ഥാന ചെയർമാൻ എ .എം ഭക്തവത്സലൻ പറഞ്ഞു
സേനയുടെ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
51 അംഗ സ്വാഗത കമ്മിറ്റി രൂപികരിച്ചു. സംസ്ഥാന സമ്മേളനം മർച്ച് 5ന് കോഴിക്കോട് ഗാന്ധിഗൃഹത്തിൽ വെച്ച് നടത്തുവാനും
അലി അക്ബറിനെ (രാമസിംഹൻ) ഉദ്ഘാടകനായും തിരുമാനിച്ചു. നിരവധി സന്യസിവര്യൻമാരും സാംസ്‌കാരിക നായകൻമാരും പങ്കെടുക്കും.
കെ ഉണ്ണികൃഷ്ണൻ ചെട്ടിപ്പെടിയെ ചെയർമാനായും ലിബിഷ് യൂണിവേഴ്‌സിറ്റിയെ കൺവീനറായും തെരഞ്ഞെടുത്തു.
കെ റെയിൽ പദ്ധതിയെ പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ വിനു ഗുരുക്കൾ വടകരെയെ ആദരിച്ചു. കൃഷ്ണൻ കൊടക്കാട്, തൃക്ക് ളയൂർ വിജയൻ, ഷിജു കരുണാകരൻ എന്നിവർ സംസാരിച്ചു. ഷാജി ബജ് രംഗീ സ്വാഗതവും പുരുഷു മാസ്റ്റർ നന്ദിയും രേഖപെടുത്തി.