റോട്ടറി ക്ലബ്ബ് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സ്ഥലവും ചിൽഡ്രൻസ് ലൈബ്രറിയും പൊതുജനങ്ങൾക്ക് ഉപകാരപ്രദമാക്കണം

കോഴിക്കോട്: ചക്കോരത്ത്കുളത്ത് റോട്ടറി ക്ലബ്ബ് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കോടിക്കണക്കിന് രൂപ വിലവരുന്ന സ്ഥലവും ചിൽഡ്രൻസ് ലൈബ്രറിയും പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ ഉപയോഗപ്പെടുത്തുവാൻ വേണ്ട നടപടികൾ കോർപ്പറേഷൻ അധികാരികൾ സ്വീകരിക്കണമെന്ന് ചക്കോരത്ത്കുളം ഐക്യകേരള വായനശാലയുടെ 89 മത് വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രമുഖ സാഹിത്യകാരനും വായനശാലാ പ്രസിഡന്റുമായ യു. കെ. കുമാരൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എൻ.മുരളീധരൻ പ്രവർത്തനറിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.2022-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി യു. കെ .കുമാരൻ (പ്രസിഡന്റ്) സി എസ് പീതാംബരൻ (വൈസ് പ്രസിഡന്റ്), എൻ.മുരളീധരൻ (സെക്രട്ടറി) രജീന്ദ്രൻ ടി (ജോ. സെക്രട്ടറി)എന്നിവരെയും പ്രവർത്തക സമിതി അംഗങ്ങളായി സുധീഷ് കേശവപുരി, വിനോദ് കുമാർ.പി, ഡോ. ഷിബി എം.തോമസ്, സലീഷ്.സി, റിലേഷ് കുമാർ സി, അനിൽകുമാർ എ.എം, സുജിത ടി കെ എന്നിവരെയും താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായി ജിജേഷ് കെ, ദിപീഷ് സി എന്നിവരെയും തെരഞ്ഞെടുത്തു.

ഫോട്ടോ: ഐക്യകേരള വായനശാലയുടെ 89 മത് വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് യു.കെ.കുമാരൻ പ്രസംഗിക്കുന്നു.