KOZHIKODE LOCAL NEWS

ആവേശമായി വടംവലി മത്സരം; വൈ എം സി സി കീഴുപറമ്പ് ജേതാക്കൾ

മുക്കം: ചെറുവാടി പഴം പറമ്പിൽ നടന്ന അഖില കേരള വടംവലി മത്സരം ആവേശമായി.
കോവിഡ് വ്യാപനത്തിൽ ഗണ്യമായി കുറവ് വന്നതിന്റെ പശ്ചാത്തലത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തിയ വടംവലി ആസ്വാദകർ മത്സരം വലിയ ആവേശമാക്കി മാറ്റുകയായിരുന്നു. നാട്ടു ഫെസ്റ്റ് 2022 എന്ന പേരിൽ ഐആർഇ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മത്സരത്തിൽ വൈ എം സി സി കീഴുപറമ്പിനായി മത്സരിച്ച കവിത വെങ്ങാട് ജേതാക്കളായി. ഗ്രാന്റ് സ്റ്റാർ പുളിക്കൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.. ജെ ആർ പി അഡ്മാസ് മുക്കം, ഫൈറ്റേഴ്‌സ് കാഞ്ഞിരങ്ങാട് എന്നിവർ മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.
പരപ്പിൽ മനോഹരന്റെ ചികിത്സക്കും മറ്റ് പാവപ്പെട്ട രോഗികൾക്ക് ധനസഹായം നൽകുന്നതിനുമായാണ് മത്സരം സംഘടിപ്പിച്ചത്.
ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയ്യർപേഴ്‌സൺ വി.പി. ജമീല മത്സരം ഉദ്ഘാടനം ചെയ്തു. സലാം പൊയിലിൽ അധ്യക്ഷത വഹിച്ചു. ആയിഷ ചേലപ്പുറത്ത്, മറിയംകുട്ടിഹസ്സൻ, അഡ്വ: കെ.പി. സൂഫിയാൻ,ബഷീർ കുന്താണിക്കാവ്
മാണിപഴംപറമ്പ്,നിഷാദ്,കുഞ്ഞിമാൻ,ഷിബി തുടങ്ങിയവർ സംസാരിച്ചു.
അർഷാദ്.,ഷിജിലാൽ,രഗ്‌നീഷ്,ബാസിൽ,അജ്മൽ,മുഹ്‌സിൻ,ശറഫുദ്ധീൻ,ലാലു,സുമേഷ്,സദാം,രതീഷ്,റഷീദ്,ഷമീർ,മുജീബ്,ഷക്കീർതുടങ്ങിയവർ നേതൃത്വം നൽകി.
ഹൈക്കോടതി വക്കീലായി എൻറോൾ ചെയ്ത മുഹ്‌സിൻ കുന്തണിക്കാവിൽ,
കെ.എം.സി.ടി കോളേജിൽ എം.ബി.ബി എസിന് അഡ്മിഷൻ ലഭിച്ച എം.പി.അശ്വിൻ, റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആരാധ്യ രതീഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *