LOCAL NEWS THRISSUR

‘ദാഹജലം തരൂ ജീവൻ രക്ഷിക്കൂ’; എടത്തിരുത്തി പഞ്ചായത്തോഫീസിന് മുന്നിൽ
പ്രതിഷേധ സമരം

ചെന്ത്രാപ്പിന്നി: എടത്തിരുത്തി പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവ ശ്യപ്പെട്ട് കൊണ്ട് എടത്തിരുത്തി – ചെന്ത്രാപ്പിന്നി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.
സമരം ഡി.സി സി. പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.
എടത്തിരുത്തി പഞ്ചായത്തിലെ വർഷങ്ങളായി നിലനിൽക്കുന്ന കുടിവെള്ള പ്രശ്‌നം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തിരമായി പരിഹരിക്കാതെ പഞ്ചായത്ത് പ്രസിഡണ്ടും സി.പി.എം പാർട്ടിയും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി സമരാഭാസം നടത്തുകയാണെന്ന് ഡി സി.സി. പ്രസിഡണ്ട് പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സജയ് വയനപ്പിള്ളിൽ മുഖ്യ പ്രഭാഷണം നടത്തി.
എടത്തിരുത്തി മണ്ഡലം പ്രസിഡണ്ട് സലീം പോക്കാക്കില്ലത്ത് അദ്ധ്യക്ഷത വഹിച്ചു. ചെന്ത്രാപ്പിന്നി മണ്ഡലം പ്രസിഡണ്ട് ഉമറുൽ ഫാറൂക്ക്, നേതാക്കളായ പ്രകാശൻ മാസ്റ്റർ, എം.എൻ ബാലകൃഷ്ണൻ, ഐ.ബി വേണുഗോപാൽ, പി.ഡി. സജീവ്, ഡേവീസ് , ഇക്ബാൽ കുട്ടമംഗലം, സി.വി.രാജേന്ദ്രൻ, മോഹനൻ കാട്ടിക്കുളം, എ.കെ.ജമാൽ, ബീന മനോജ്, സർവ്വോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *