പുത്തേഴത്ത് നാരായണ മേനോൻ
അന്തരിച്ചു

ചെന്ത്രാപ്പിന്നി: ചെന്ത്രാപ്പിന്നി ഹൈസ്‌കൂളിന്റെ സ്ഥാപകനായ പരേതതനായ കെ. കെ. മേനോന്റെ മകൻ പുത്തേഴത്ത് നാരായണ മേനോൻ എന്ന ബാബുമാഷ് (84) നിര്യാതനായി. ഏറെക്കാലം ചെന്ത്രാപ്പിന്നിയിൽ അനേകം വിദ്യാർഥികളുടെ ഗുരുനാഥനായിരുന്നു അദ്ദേഹം. വളരെക്കൊല്ലങ്ങളായി പാലക്കാട് പുത്തൂരിൽ കുടുംബവീട്ടിൽ സ്ഥിരതാമസമായിരുന്നു. ഒരു മകൻ വിദേശത്താണ്. സംസ്‌കാരം നടന്നു. നിര്യാണത്തിൽ കൊട്ടേക്കാട്ട് കുടുംബയോഗം അനുശോചനം രേഖപ്പെടുത്തി.