കരിപ്പൂരിൽ വലിയ വിമാന സർവീസ് ആരംഭിക്കാൻ പ്രധാനമന്ത്രി ഇടപെടണം: എംഡിസി

കോഴിക്കോട് :വലിയ വിമാന സർവീസ് ( കോഡ് .ഇ) പുനരാരംഭിക്കൽ – വികസനം – സ്വകാര്യവൽക്കരിക്കൽ – ഭൂമിയേറ്റെടുക്കൽ എന്നീ കാര്യങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാർ നയവും നിലപാടുകളും വ്യക്തമാക്കണമെന്ന് മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ ആവശ്യപ്പെട്ടു.
കോഴിക്കോട് വിമാനത്താവളം പൊതുമേഖല സ്ഥാപനമായി തന്നെ നിലനിർത്തണമെന്നാണ് മലബാർ ഡെവലപ്‌മെന്റ് കൗൺസിലിന്റെ അഭിപ്രായം. ഈ ആവശ്യം അഭ്യർത്ഥിച്ചു പ്രധാനമന്ത്രിക്ക് നിവേദനം അയച്ചതായി കൗൺസിൽ പ്രസിഡണ്ട് അറിയിച്ചു.
വ്യോമയാന മന്ത്രി, വ്യോമയാന സഹമന്ത്രി,കേന്ദ്രമന്ത്രി വി. മുരളീധരൻ, രാജ്യസഭയിലും ലോകസഭയിലും കേരളത്തെ പ്രതിനിധീകരിക്കുന്ന എം. പി. മാർ, കോഴിക്കോട് എയർപോർട്ട് ഡയറക്ടർക്കും, മുൻ വ്യോമയാന മന്ത്രിയായ കേരള ഗവർണർ, കേരള മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, വി. അബ്ദുറഹ്മാൻ, എ. കെ.ശശീന്ദ്രൻ, കെ കൃഷ്ണൻകുട്ടി ചീഫ് സെക്രട്ടറി വി.പി ജോയ് എന്നിവർക്ക് നിവേദനം നൽകിയതായി കൗൺസിൽ പ്രസിഡണ്ട് ഷെവലിയർ സി. ഇ. ചാക്കുണ്ണി അറിയിച്ചു.
കൗൺസിൽ പ്രസിഡണ്ട് ഷെവ. സി. ഇ. ചാക്കുണ്ണി അധ്യക്ഷതവഹിച്ചു. രക്ഷാധികാരി ഡോക്ടർ എ.വി. അനൂപ്, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ. അയ്യപ്പൻ, സെക്രട്ടറിമാരായ പി.ഐ. അജയൻ, കുന്നോത്ത് അബൂബക്കർ, കെ.എ. മൊയ്തീൻകുട്ടി, വൈസ് പ്രസിഡണ്ടുമാരായ കെ.എൻ. ചന്ദ്രൻ, പ്രൊഫസർ ഫിലിപ്പ് കെ ആന്റണി, എം.വി. മാധവൻ, ഖജാൻജി എം.വി. കുഞ്ഞാമു, സി.സി. മനോജ്, സി.വി. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.