KERALA TOP NEWS

ലോകായുക്ത ഓർഡിനൻസിന് സ്റ്റേ ഇല്ല; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിന് സ്റ്റേയില്ല. സർക്കാർ നടപടിക്ക് എതിരായ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.വിഷയത്തിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി.
രാഷ്ട്രപതിയുടെ അനുമതിയില്ലാതെ ഇത്തരം ഭേദഗതി കൊണ്ടുവരുന്നത് ഭരണഘാടന വിരുദ്ധമാണ് എന്നാണ് ഹർജിയിൽ പൊതുപ്രവർത്തകനായ ആർ എസ് ശശികുമാർ ചൂണ്ടാക്കാട്ടിയത്. എന്നാൽ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയിൽ പരാതി നൽകിയ വ്യക്തിയാണ് ഓർഡിനൻസിന് എതിരെ ഹർജി നൽകിയിരിക്കുന്നത്. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിലെ ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകിയതോടെയാണ് ഓർഡിനൻസ് നിലവിൽ വന്നത്.
ഭരണകക്ഷിയിൽ ഉൾപ്പെട്ട സിപിഐയിൽ നിന്ന് തന്നെ ഓർഡിനൻസിന് എതിരെ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിർ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയായിരുന്നു ഗവർണറുടെ തീരുമാനം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *