ലഖിംപൂർ കർഷക കൂട്ടക്കൊല; മുഖ്യപ്രതി ആശിഷ് മിശ്രയ്ക്ക് ജാമ്യം

ലക്‌നൗ: ലഖിംപൂർ കർഷക കൂട്ടക്കൊല കേസിലെ മുഖ്യപ്രതി ആശിഷ് മിശ്രയ്ക്ക് ജാമ്യം. അലഹാബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അരുൺ മിശ്രയുടെ മകനാണ് ആശിഷ് മിശ്ര.
സമാധാനപരമായ കർഷക റാലിക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയും സംഘവും കാർ ഇടിച്ചുകയറ്റിയെന്ന കേസിലെ മുഖ്യ പ്രതിയാണ് ആശിഷ് മിശ്ര. ഒക്ടോബർ 3നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിൽ നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനുമുൾപ്പെടെ 9 പേർ കൊല്ലപ്പെട്ടിരുന്നു. വലിയ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് ആശിഷ് മിശ്രയെ കേസിൽ പ്രതി ചേർത്തതും അറസ്റ്റ് ചെയ്തതും.
ഒക്ടോബർ 9ന് 10 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് മന്ത്രിപുത്രനെ അറസ്റ്റ് ചെയ്തത്. കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കർഷകർക്ക് ഇടയിലേക്ക് വാഹന ഇടിച്ചു കയറ്റി എന്നിങ്ങനെ എട്ടോളം വകുപ്പുകളാണ് അശിഷിനെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ആശിഷ് മിശ്രയടക്കം 13 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.