ആനന്ദ് കണ്ണശ ജവഹർ ബാൽ മഞ്ച് സംസ്ഥാന ചീഫ് കോഓർഡിനേറ്റർ

ന്യൂഡൽഹി: ജവഹർ ബാൽ മഞ്ച് സംസ്ഥാന ചീഫ് കോഓർഡിനേറ്ററായി ആനന്ദ് കണ്ണശയെ എഐസിസി നിയോഗിച്ചു. ജവഹർ ബാൽ മഞ്ചിൽ കഴിഞ്ഞ 15 വർഷക്കാലമായി പ്രവർത്തിച്ചുവരുന്ന നേതാവാണ് വിദ്യാഭ്യാസ – ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ ആനന്ദ് കണ്ണശ. ജവഹർ ബാൽ മഞ്ച് (ജവഹർ ബാലജന വേദി) നെയ്യാറ്റിൻകര താലൂക്ക് കോർഡിനേറ്റർ, തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ, തിരുവനന്തപുരം ജില്ലാ വൈസ് ചെയർമാൻ, തിരുവനന്തപുരം ജില്ലാ ചെയർമാൻ, സംസ്ഥാന കോർഡിനേറ്റർ, സംസ്ഥാന വൈസ് ചെയർമാൻ എന്നീ പദവികൾ അലങ്കരിച്ചിരുന്നു.
മുൻപ് ജവഹർ ബാൽ മഞ്ച് സംസ്ഥാന ചെയർമാൻ എന്നറിയപ്പെട്ടിരുന്ന നിലവിലെ സംസ്ഥാന ചീഫ് കോർഡിനേറ്റർ പോസ്റ്റിലേക്കാണ് അദ്ദേഹത്തെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി നിയോഗിച്ചത്. നിലവിലെ സംസ്ഥാന ചെയർമാൻ ജി വി ഹരിയെ ദേശീയ ചെയർമാനായി നിയോഗിച്ചതോടെ ഒഴിവു വന്ന പോസ്റ്റിലാണ് ആനന്ദ് കണ്ണശയെ കോൺഗ്രസ് ദേശീയ നേതൃത്വം നോമിനേറ്റ് ചെയ്തത്. കേരളത്തെ കൂടാതെ, പഞ്ചാബ്, ഛത്തീസ്ഗഡ്, തെലങ്കാന, ആന്തമാൻ – നിക്കോബാർ, ചണ്ഡീഗഡ് എന്നിവിടങ്ങളിലും പുതിയ ചീഫ് കോഓർഡിനേറ്റർമാരെ നിയമിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.