THIRUVANANTHAPURAM

മകര -രേവതീ നക്ഷത്ര ശോഭയിൽ, അരുമാനൂർ ക്ഷേത്രോൽസവം കൊടിയിയങ്ങി

പൂവാർ: ഗ്രാമഗാത്രം ധന്യമായ വലിയപടുക്കയ്ക്കും ആറാട്ടിനുമൊടുവിൽ ഞായറാഴ്ച്ച രാത്രി 12 ന് അ രു മാ നൂർ നയിനാർ ദേവ ക്ഷേത്രോൽസവം കൊടിയിറങ്ങി.
മകരമാസത്തിലെ തൃക്കേട്ട നക്ഷത്രത്തിൽ കൊടിയേറി പത്തുനാൾ നീളുന്ന ഉൽസവ പരിപാടികൾ, കോവിഡ് നിയന്ത്രണമുള്ളതിനാൽ ഒഴിവാക്കിയിരുന്നു. ക്ഷേത്രാചാരങ്ങൾക്കും പൂജകൾക്കും പ്രാമുഖ്യം നൽകി കൊണ്ട് നടന്നു വന്ന ഉൽസവാഘോഷങ്ങൾക്കൊടുവിൽ 6 ന് വൈകുന്നേരം 6 മണിയോടെ ആറാട്ട് ഘോഷയാത്ര തുടങ്ങി, അരുമാനൂർ കയ്പുരി മുതൽ പട്യക്കാല വരെ പോയ ഘോഷയാതരാത്രി 11 മണിയോടെ ആറാട്ട് കടവിലെത്തിച്ചേർന്നു.തുടർന്ന് ക്ഷേത്രതന്ത്രി ആറമ്പാടി വാസുദേവ പട്ടേരിയുടെ കാർമികത്വത്തിൽ ആറാട്ട് നടന്നു. തുടർന്ന് രാത്രി 11.45 ഓടെ ക്ഷേത്രത്തിൽ എത്തിച്ചേർന്നതിനെ തുടർന്നാണ് കൊടിയിറക്കം. ഭസ്മാഭിഷേകം കഴിഞ്ഞ് ഗംഭീര വെടിക്കെട്ടോടെ ഉസവം സമാപിച്ചു.

ഫോട്ടോ:അരുമാനൂർ ശ്രീ നയിനാർ ദേവ ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയോട് അനുബന്ധിച്ച് സൗഹൃദ ഗ്രാമം അണിയിച്ചൊരു രുക്കിയ സഹസ്ര ദീപ സംഗമ സമർപ്പണം ശ്രീ വിജയകുമാർ IPS ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിക്കുന്നു. മുഖ്യ അതിഥി സിനിമാ താരം വിതുര തങ്കച്ചൻ , സൗഹൃദ ഗ്രാമം പ്രസിഡന്റ് മനു അരുമാനൂർ, സെക്രട്ടറി ഭുവനേന്ദ്രൻ , ട്രഷറർ രതീഷ് തുടങ്ങിയവർ സമീപം

Related Posts

Leave a Reply

Your email address will not be published. Required fields are marked *