INDIA TOP NEWS

മുംബൈ മലയാളി സമാജം ഉൽവേ നോഡിന്റെ സാമൂഹിക പ്രവർത്തനം മാതൃക

മുംബൈ : ഉൽവേ – കഴിഞ്ഞ പത്തുവർഷം കൊണ്ട് അഞ്ഞൂറിലധികം മലയാളികുടുംബങ്ങൾ കുടിയേറിപാർത്തൊരു പുതിയ മേഖലയാണ്. സമീപപ്രദേശങ്ങളെ അപേക്ഷിച്ച് താമസസ്ഥലത്തിനുള്ള വാടക കുറവുതന്നെയാണ് ഇടത്തരം ജീവിതം നയിക്കുന്ന ഈ മലയാളികളെ പ്രധാനമായും ഇങ്ങോട്ട് ആകർഷിക്കുന്നത്. ഇവിടെ കേരളസമാജം രൂപം കൊണ്ടിട്ട് ഇപ്പോൾ ആറു വർഷം തികയുന്നു. സമാജത്തിന്റെ ഓരോ വർഷത്തെ പ്രവർത്തനവും വളരെ മികച്ചതായിരുന്നു. അതുകൊണ്ടു തന്നെ വർഷങ്ങൾ പഴക്കമുള്ള സമാജങ്ങളെപ്പോലെ തന്നെ കേരള സമാജം ഉൽവേ നോഡ് ഇന്ന് നവിമുംബയിലെ അറിയപ്പെടുന്ന ഒരു സമാജമായി വളർന്നുകഴിഞ്ഞു.

വസ്ത്രങ്ങളും ഭക്ഷണസാധങ്ങളുമായി സീവൂഡ്സിലുള്ള ബെഥേൽ ഓർഫനേജിൽ


കൊറോണയിൽ പകച്ചുപോയ ഒരു കൂട്ടം ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ ഭക്ഷണ കിറ്റ് വിതരണം ചെയ്തു കൊണ്ടാണ് സമാജം പ്രവർത്തനങ്ങൾ ജനശ്രദ്ധയാകർഷിച്ചത്. ഞങ്ങളെ സമീപിച്ചവരെ വർണ്ണത്തിന്റെയോ ഭാഷയുടെയോ മതത്തിന്റെയോ പേരിൽ വേർതിരിക്കാതെ എല്ലാവരേയും ഒരുപോലെ പരിഗണിക്കാൻ സാധിച്ചു എന്നതാണ് സമാജത്തിന്റെ നേട്ടമായി കാണുന്നത്.
ഈ ഉദ്യമത്തിൽ Care 4 Mumbai എന്ന സന്നദ്ധ സംഘടനയും കൈകോർത്തപ്പോൾ 600ൽ കൂടുതൽ കുടുംബങ്ങളിലേക്ക് ഭക്ഷണ കിറ്റെത്തിക്കാൻ ഉൽവേക്ക്് സാധിച്ചു.
ചികിത്സാസഹായമഭ്യർത്ഥിച്ച രവി നായർ, സിജു, രാജു , അഭിലാഷ് ഷിബു, രാധാകൃഷ്ണൻ എന്നിവർക്ക് സാമ്പത്തിക സഹായം നൽകി സഹായിക്കാൻ സാധിച്ചു.
ഓണക്കാലത്തും നന്മയുടെ പ്രതീകമായ Care 4 Mumbai യുടെ സഹകരണത്താൽ നാൽപ്പതിൽ കൂടുതൽ കുടുംബങ്ങൾക്ക് വിഭവ സമൃദ്ധമായ ഓണകിറ്റ് നൽകാൻ സാധിച്ചു. ഒട്ടും മാറ്റു കുറയ്ക്കാതെ തന്നെ ഓൺലൈനായി ഓണാഘോഷം നടത്തി ഓണത്തിന്റെ സ്മരണകൾ അയവിറക്കി.
വാശിയിലെ ട്രാൻസ്ജന്റേഴ്‌സിന് ഭക്ഷണ കിറ്റുകൾ സമ്മാനിച്ചു.
സമാജം മെമ്പേഴ്‌സിന്റെ വീടുകളിൽ നിന്ന് ശേഖരിച്ച വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും തീർത്തും അർഹതപ്പെട്ട കരങ്ങളായ നേരുളിലെ അനാഥാലയത്തിൽ എത്തിച്ചു കൊടുത്തു.
മലയാളം പഠിക്കാൻ താല്പര്യമുള്ളവർക്ക് മലയാളം ക്ളാസ്സും, ലോക്ക്‌ഡൌൺ കാലത്ത് വിരസത മാറാനായി പാട്ടുപെട്ടി എന്ന ഒരു സംഗീത കൂട്ടായ്മയും സമാജം ഒരുക്കിയിട്ടുണ്ട്.

ഓഫീസ് ഉദ്ഘാടനം
വാസൻ വീരച്ചേരി- പ്രസിഡന്റ്
ജിനേഷ് വെണ്ണിക്കൽ – സെക്രട്ടറി
വിനോദ് നായർ – ട്രഷറർ


വാസൻ വീരച്ചേരി- പ്രസിഡന്റ് , മുഹമ്മദ്അലി – വൈസ് പ്രസിഡന്റ്, ജിനേഷ് വെണ്ണിക്കൽ – സെക്രട്ടറി, പ്രദീഷ് സക്കറിയ – ജോയിന്റ് സെക്രട്ടറി, വിനോദ് നായർ – ട്രഷറർ , മോഹനൻ -ജോയിന്റ് ട്രഷററുമായ സുശക്തമായ ടീമാണ് ഈ പ്രസ്ഥാനത്തെ നയിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *