പ്രണവിന്റെ അടുത്ത നായിക നസ്രിയ

പ്രണവ് മോഹൻലാൽ നായകനായ ‘ഹൃദയം’ എന്ന ചിത്രം കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് പ്രദർശനത്തിനെത്തിയത്. മികച്ച പ്രതികരണമാണ് ഈ ചിത്രം നേടുന്നത്. അഞ്ചു വർഷത്തിനു ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ വളരെ മികച്ച പ്രകടനമാണ് പ്രണവ് മോഹൻലാൽ നടത്തിയത് എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. പ്രണവിന്റെ അടുത്ത ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. അഭ്യൂഹങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
ഇവ ശരിയാണെങ്കിൽ പ്രണവ് ഇനി നായകനാവാൻ പോകുന്നത് അഞ്ജലി മേനോൻ ഒരുക്കുന്ന അടുത്ത ചിത്രത്തിലാണ് എന്നതാണ് സൂചന. നസ്രിയയാണ് ചിത്രത്തിൽ നായികാവേഷം ചെയ്യുക എന്നും സൂചന.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സംവിധായികയാണ് അഞ്ചലി മേനോൻ.
വാർത്ത പുറത്തുവന്നതോടെ വളരെ ആവേശത്തിലാണ് പ്രണവിന്റെ ആരാധകർ. ഈ വാർത്തയുടെ ഔദ്യോഗിക പ്രഖ്യാപനത്തിലേക്ക് ആണ് ഇവർ ഉറ്റു നോക്കുന്നത്.

ഇതിനുപുറമേ അൻവർ റഷീദ്, അനി ഐ വി ശശി തുടങ്ങിയ സംവിധായകർ അടക്കം പലരും പ്രണവ് മോഹൻലാലിനെ വച്ച് പുതിയ ചിത്രങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.