ഭാഷാശ്രീ പുരസ്‌ക്കാരം ഐസക് ഈപ്പന്റെ നോവലറ്റിന്

കോഴിക്കോട്: പേരാമ്പ്ര കേന്ദ്രമായ ഭാഷാശ്രീ മാസിക വർഷം തോറും വിവിധ വിഭാഗങ്ങളിലായി നൽകി വരുന്ന ഭാഷാ ശ്രീ പുരസ്്കാരത്തിന്റെ 2021 ലെ ജേതാവായി ഐസക് ഈപ്പനെ തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ ‘സമതലം കടന്ന് മലകളിലേക്ക് ‘ എന്ന നോവലറ്റ് സമാഹാരത്തിനാണ് അവാർഡ്. കോഴിക്കോട് പൂർണ്ണ പബ്‌ളിക്കേഷൻസ് പുറത്തിറക്കിയ പുസ്തകം അഞ്ച് ചെറു നോവലുകളുടെ സമാഹാരമാണ്. മനഷ്യ ജീവിതത്തിന്റെ വിവിധ തലങ്ങളെ, പല കാലങ്ങളിൽ നിന്നുകൊണ്ട് അവതരിപ്പിക്കുകയാണ് ഈ നോവലുകളിൽ.

അബുദാബി ശക്തി അവാർഡ്, എസ്.കെ പൊറ്റെക്കാട് അവാർഡ്, പൊൻകുന്നം വർക്കി അവാർഡ്, യുവകലാസാഹിതി കൊച്ചുബാവ പുരസ്‌ക്കാരം എന്നിവ ഉൾപ്പെടെ നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുള്ള ഐസക് ഈപ്പൻ ഇതുവരെ 27 പുസ്തകങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്. കൊച്ചിയിലെ കേന്ദ്ര പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ ഡപ്യൂട്ടി ഡയറക്ടറാണ് ഐസക് ഈപ്പൻ.