സിൽവർ ലൈനിൽ കേരളത്തിന് തിരിച്ചടി; ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: കേരള സർക്കാറിന്റെ സെമി ഹൈസ്പീഡ് റെയിൽവെ പദ്ധതിയായ സിൽവൽ ലൈനിന് അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ. പാർലമെന്റിൽ കേന്ദ്ര റെയിൽവെ സഹമന്ത്രി അശ്വനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.
കേരളം നൽകിയ ഡിപിആർ പൂർണമല്ലെന്നും, സാങ്കേതികമായും സാvdhത്തികമായും പ്രായോഗികമാണോയെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും റെയിൽവെ സഹമന്ത്രി ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി പഠനം നടന്നിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. ഇവയെല്ലാം പരിശോധിച്ച ശേഷം മാത്രമേ പദ്ധതിക്ക് അനുമതി നൽകാനാവൂ.
ഇതാദ്യമായാണ് സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗികമായ ഒരു പ്രതികരണം നൽകുന്നത്.
കേരളത്തിൽ നിന്നുള്ള എംപിമാരായ എകെ പ്രേമചന്ദ്രൻ, കെ മുരളീധരൻ എന്നിവർ സിൽവർ ലൈൻ സംബന്ധിച്ച് പാർലമെന്റിൽ ഉന്നയിച്ചിരുന്നു. ഇതിന് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.