ART & LITERATURE FILM BIRIYANI KERALA Second Banner SPECIAL STORY

വേറിട്ട വഴിയിലൂടെ സഞ്ചരിച്ച
വി ടി നന്ദകുമാർ

സതീഷ് കുമാർ വിശാഖപട്ടണം ( പാട്ടോർമകലിലൂടെ )


ഒരൊറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിൽ വൻ പ്രകമ്പനങ്ങൾ സൃഷ്ടിച്ച എഴുത്തുകാരനാണ് വി.ടി. നന്ദകുമാർ.
അന്നുവരെ മലയാള സാഹിത്യ ലോകത്തിന് തികച്ചും അപരിചിതമായ സ്ത്രീകളുടെ സ്വവർഗ്ഗരതിയെ ആസ്പദമാക്കി അദ്ദേഹം എഴുതിയ ‘രണ്ടു പെൺകുട്ടികൾ ‘എന്ന നോവലാണ് സാഹിത്യരംഗത്ത് വൻ കൊടുങ്കാറ്റുയർത്തിയത്.


ഈ നോവൽ പ്രശസ്ത സംവിധായകനായ മോഹൻ പിന്നീട് ചലച്ചിത്രമാക്കുകയുണ്ടായി.
വിഷയം സ്വവർഗരതി ആയിരുന്നെങ്കിലും യാതൊരുവിധ അശ്ലീല സ്പർശമില്ലാത്ത ഒരു ക്ലീൻ സിനിമയാക്കി ‘രണ്ടു പെൺകുട്ടികളെ ‘ മാറ്റിയെടുത്തു മോഹൻ എന്ന കൃതഹസ്തനായ സംവിധായകൻ.
സാഹിത്യ രംഗത്ത് മാത്രമല്ല ചലച്ചിത്രരംഗത്തും വി.ടി. നന്ദകുമാറിന്റെ കഥകളും നോവലുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തീർത്ഥയാത്ര, ധർമ്മയുദ്ധം, വിഷ്ണുവിജയം, രക്തമില്ലാത്ത മനുഷ്യൻ, വീരഭദ്രൻ, വീട് ഒരു സ്വർഗ്ഗം എന്നീ പ്രസിദ്ധ ചിത്രങ്ങളെല്ലാം നന്ദകുമാറിന്റെ തൂലികയിലൂടെയാണ് ചലച്ചിത്ര രൂപം കൈവരിച്ചത്.


1925 ജനുവരി 27 ന് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ച വി.ടി. നന്ദകുമാറിന്റെ ജന്മവാർഷികദിനമാണിന്ന്. അതുകൊണ്ടുതന്നെ ഇന്ന് നന്ദകുമാർ കഥയെഴുതിയ ചിത്രങ്ങളിലെ ഏതാനും ഗാനങ്ങളെ ‘പാട്ടോർമ്മ’യിൽ ഇവിടെ പരാമർശിക്കുകയാണ് ……
എ.വിൻസെൻന്റ് സംവിധാനം ചെയ്ത ‘തീർത്ഥയാത്ര ‘ യാണ് അദ്ദേഹത്തിന്റെ ഒരു പ്രശസ്ത ചിത്രം. ഇതിലെ ഗാനങ്ങൾ എഴുതിയത് പി ഭാസ്‌കരനും സംഗീതം നൽകിയത് എ.ടി. ഉമ്മറുമായിരുന്നു…..
‘മാരിവില്ലു പന്തലിട്ട ദൂര ചക്രവാളം ….. (യേശുദാസ്) ‘ചന്ദ്രകലാധരന് കൺകുളിർക്കാൻ ദേവി പന്തടിച്ചാടുന്നു ചാഞ്ചാടുന്നു …. (സുശീല )
‘ അനുവദിക്കൂ ദേവി അനുവദിക്കൂ
ചൈത്ര ദേവതയെ ആരാധിക്കാൻ ഉദ്യാനപാലകനെ അനുവദിക്കൂ ….. (യേശുദാസ്) ‘ അംബികേ ജഗതംബികേ….. ( മാധുരി കവിയൂർ പൊന്നമ്മ ) എന്നീ ഗാനങ്ങൾ ആ കാലത്ത് വളരെ ജനപ്രീതിയാർജ്ജിച്ചവയായിരുന്നു……
വിൻസെൻറ് തന്നെ സംവിധാനം ചെയ്ത ധർമ്മയുദ്ധത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പി.ഭാസ്‌ക്കരന്റെ വരികൾക്ക് സംഗീതം നിർവഹിച്ചത് ദേവരാജൻ മാസ്റ്റർ …..
‘ മംഗലാംകുന്നിലെ മായാ ഗൗരിക്ക് തിങ്കളാഴ്ച തിരു നൊയമ്പ്….. (യേശുദാസ്)
സങ്കൽപ്പമണ്ഡപത്തിൽ രംഗപൂജാ നൃത്തമാടാൻ …. (ജയചന്ദ്രൻ ) സ്മരിക്കാൻ പഠിപ്പിച്ച മനസ്സേ …. (സുശീല ) എന്നിവയായിരുന്നു ഈ ചിത്രത്തിലെ പ്രധാന ഗാനങ്ങൾ. വയലാർ എഴുതി ദേവരാജൻ ഈണം പകർന്ന് യേശുദാസ് പാടിയ ‘വിഷ്ണു വിജയ’ത്തിലെ ‘പുഷ്പദലത്താൽ നഗ്‌നത മറക്കും സ്വപ്‌ന സുന്ദരി പ്രകൃതി ‘ എന്ന ഗാനവും സൂപ്പർ ഹിറ്റായിരുന്നു. ….
2000 ഏപ്രിൽ 30 – ന് ഈ പ്രശസ്ത എഴുത്തുകാരൻ കാലയവനികക്കുള്ളിൽ മറഞ്ഞു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *