നല്ല ആരോഗ്യ ശീലങ്ങൾ വളർത്തിയെടുക്കാം
(101 ആരോഗ്യശീലങ്ങൾ)

ചിട്ടയായ ജീവിത ചര്യകളാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. ഇന്നലെവരെ പിന്തുടർന്നുവന്ന തെറ്റായ രീതികൾക്ക് ഇന്ന് മുതൽ ചെറിയൊരു മാറ്റം വരുത്താം. അതൊരു പ്രതിജ്ഞയാവട്ടെ. ആരോഗ്യകരമായ മാറ്റം ആഗ്രഹിക്കുന്നവർക്കായി 101 ആരോഗ്യശീലങ്ങൾ.
പുതിയ തീരുമാനങ്ങളെടുക്കുമ്പോൾ തന്നെ ഓരോരുത്തർക്കും അത് നടപ്പാക്കാൻ പറ്റും എന്ന ബോധ്യമുണ്ടായിരിക്കണം. അതുകൊണ്ട് വളരെ ലളിതമായ തീരുമാനങ്ങൾ ആദ്യമെടുക്കുക.
അത് നടപ്പാക്കിയതിനു ശേഷം മാത്രം കഠിനമായ ശപഥങ്ങൾ എടുത്താൽ മതി. തീരുമാനങ്ങൾ ആരോഗ്യകരമാകണം. പുതുവർഷത്തിൽ സ്വയം ഒരുങ്ങി ജീവിതം ചിട്ടയുള്ളതാക്കാൻ 101 ആരോഗ്യശീലങ്ങൾ.
അടുക്കും ചിട്ടയുമുള്ള ജീവിതം

ചിട്ടയായ ജീവിതമാണ് ആരോഗ്യത്തിന്റെ താക്കോൽ. ടൈം മാനേജ്മെന്റിന് ഇതിൽ പ്രധാന പങ്കുണ്ട.് ഒരു ദിവസം 6 മണിക്ക് എഴുന്നേൽക്കും. പിറ്റേ ദിവസം 7 മണിക്ക.് പിന്നെ 5 മണിക്ക്.
ഇത്തരത്തിലുള്ള ശൈലി നല്ലതല്ല. സമയം തെറ്റി കിടക്കുന്നതും എഴുന്നേൽക്കുന്നതും നമ്മുടെ ശരീരത്തെ ദോഷകാരമായി ബാധിക്കും. ശരീരത്തിലെ ‘ബയോളജിക്കൽ ക്ലോക്കി’ന്റെ പ്രവർത്തനം താളം തെറ്റും. ഉറക്കക്കുറവ,് ദഹനമില്ലായ്മ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇത് നയിക്കും.
- രാവിലെ എഴുന്നേൽക്കുന്നതിനും രാത്രി കിടക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുൾപ്പെടെ കൃത്യമായ സമയം പാലിക്കാൻ ശ്രമിക്കുക. ‘ടൈം മാനേജ്മെന്റ’് വളരെ പ്രധാനമാണ്. മറ്റെല്ലാ കാര്യങ്ങളെയും മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ ടൈമിങ്ങ് കൃത്യമായിരിക്കണം.
- ഓരോ കാര്യം ചെയ്യുമ്പോഴും വ്യക്തമായ പ്ലാനിങ്ങ് ഉണ്ടായിരിക്കണം. ഓരോ ദിവസവും ചെയ്യേണ്ടേതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങൾ മനസിൽ കണക്കുകൂട്ടുക. ചെയ്യേണ്ട കാര്യങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ ചെയ്യുക.
- ഡിസിപ്ലിൻ ഓരോരുത്തരുടെയും വ്യക്തിത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അച്ചടക്കം ജീവിത വിജയത്തിനു തന്നെ അത്യന്താപേക്ഷിതമാണ.് മികച്ച അച്ചടക്കം ആരോഗ്യകരമായ ബന്ധങ്ങൾ നിലനിർത്തും.
- ദിവസവും ചെയ്യേണ്ട കാര്യങ്ങൾ ലിസ്റ്റ് ചെയ്യുക. ഇത് ഓർമ്മക്കുറവ് പരിഹരിക്കും. ഭൂരിഭാഗം ആളുകളും മറവിയെ പഴിക്കുന്നവരാണ.് രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ തലേ ദിവസം നടന്ന കാര്യങ്ങൾ ഓർമ്മിച്ചെടുക്കുന്നത് ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കും.
- വീട്ടിൽ ഓഫീസിൽ എല്ലാം കൃത്യമായി അടുക്കിവെയ്ക്കുക. അടുക്കി വൃത്തിയായി വെയ്ക്കുന്ന ശീലം എല്ലാ കാര്യങ്ങളിലും പ്രതിഫലിക്കും. ഓരോന്ന് തിരഞ്ഞ് സമയം പാഴാക്കാതെയുമിരിക്കാം.
- സ്വന്തം കാര്യങ്ങളിൽ പൂർണമായ ഉത്തരവാദിത്വമുണ്ടായിരക്കണം.മറ്റുള്ളവരുടെ തലയിൽ കാര്യങ്ങൾ ഏൽപ്പിക്കുന്ന ശീലം നല്ലതല്ല.
- ഓഫീസിലെയും വീട്ടിലെയും കാര്യങ്ങളെ ഇടകലർത്തരുത്.ഇത് കുടുംബത്തെ ബാധിക്കും. മാനസികമായ സന്തോഷം ഇല്ലാതാക്കും
- ഓഫീസിലായാലും വീട്ടിലായാലും കാര്യങ്ങൾ കൃത്യ സമയത്തു തന്നെ ചെയ്തു തീർക്കാൻ ശ്രമിക്കണം. ഇത് വീണ്ടും വീണ്ടും കാര്യങ്ങൾ മാറ്റിവെയ്ക്കാൻ പ്രേരിപ്പിക്കും
- ജീവിതത്തിന് വ്യക്തമായ ഒരു ലക്ഷ്യം രൂപീകരിക്കുക. അതിലേയ്ക്ക് എത്താൻ അടുക്കും ചിട്ടയും വളരെയധികം സഹായിക്കും.
- വിദ്യാർഥികൾ പഠന കാര്യങ്ങൾക്കായി പ്രത്യേകം ഒരു ഫയൽ തയ്യാറാക്കി സൂക്ഷിക്കണം. മികച്ച രീതിയിലുള്ള പഠനത്തിന്് ഈ പ്ലാനിങ്ങ് സഹായിക്കും.

വ്യക്തി ശുചിത്വം
ശരീരം വൃത്തിയാക്കിയതു കൊണ്ടു മാത്രം വ്യക്തി ശുചിത്വം പൂർണമാകില്ല. പരിസര ശുചിത്വവും ആവശ്യമാണ.് അലക്കി തേച്ച വസ്ത്രങ്ങളും വൃത്തിയുള്ള പാദരക്ഷകളും വരെ നീളുന്നതാണ് ശുചിത്വം.
- വൃത്തിയുള്ള വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക. ഒരു ദിവസം ഉപയോഗിച്ച വസ്ത്രം വീണ്ടും ഉപയോഗിക്കുന്നത് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാനിടയാക്കും.
- ദിവസവും രണ്ടു നേരം കുളിക്കുക. അന്തരീക്ഷ മലിനീകരണം വർധിച്ചു വരുന്ന ഈ കാലത്ത് ശരീര ശുചിത്വം വളരെ ആവശ്യമാണ്.
- വൃത്തിയായ സാഹചര്യത്തിൽ ഭക്ഷണം കഴിക്കുക. ഭക്ഷണത്തിൽ കൂടിയും അണുക്കൾ ശരീരത്തിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. ഇത് ഭക്ഷ്യ വിഷബാധയിലേക്ക് നയിക്കും.
- മറ്റുള്ളവരുടെ വസ്ത്രങ്ങൾ കഴിവതും ഉപയോഗിക്കാതിരിക്കുക. ഇത് ചർമ്മ രോഗങ്ങൾക്കും മറ്റും ഇടയാക്കും.
- ഹാൻഡ് കർച്ചീഫ് ഉപയോഗിക്കുക അത് വൃത്തിയായി സൂക്ഷിക്കുക
- രണ്ടു നേരവും ബ്രഷ് ചെയ്യുന്നത് പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും
- രോഗങ്ങളുള്ളപ്പോൾ മുൻകരുതലുകളെടുക്കുക. ആശുപത്രികളിലും മറ്റും രോഗികളെ സന്ദർശിക്കാൻ പോകുമ്പോൾ ശ്രദ്ധിക്കുക.
- അമിത വിയർപ്പുള്ളവർ രണ്ടു നേരമെങ്കിലും നിർബന്ധമായും കുളിക്കണം. കാലാവസ്ഥയ്ക്കനുസരിച്ച് ഇളം ചൂടുവെള്ളമോ തണുത്ത വെള്ളമോ ഉപയോഗിക്കാം.
- പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക. ഇതു വഴി പരിസര മലിനീകരണവും തടയാം.
- വ്യക്തി ശുചിത്വം പോലെ തന്നെ പരിസര ശുചിത്വവും പാലിക്കുക. പരിസരം വൃത്തിയായി സൂക്ഷിക്കാത്തതു കൊണ്ടാണ് പുതിയ രോഗങ്ങൾ ഉണ്ടാകുന്നത്. പ്രത്യേകിച്ച് മൃഗങ്ങളിൽ നിന്നും ജലത്തിൽ നിന്നും മനുഷ്യരിലേക്കു പകരുന്നവ. ( നാളെ വ്യായാമ കാര്യങ്ങൾ അറിയാം )