സി.നരേന്ദ്രന് ഹനുമാൻ സേനയുടെ ആദരാഞ്ജലി

കോഴിക്കോട്: വിവേകാനന്ദ ട്രാവൽസ് ചെയർമാനും എം.ഡി.യുമായ സി. നരേന്ദ്രന് ഹനുമാൻ സേന ഭാരതിന്റെ നേതൃത്വത്തിൽ ആദരാഞ്ജലികളർ അർപ്പിച്ചു. കോഴിക്കോട് ഹനുമാൻ സേന കേന്ദ്ര കാര്യാലയത്തിൽ ചേർന്ന അനുശോചന യോഗത്തിൽ ശിവദാസ് ധർമ്മടം അധ്യക്ഷതവഹിച്ചു. ഹനുമാൻ സേന സംസ്ഥാന ചെയർമാൻ എ.എം. ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു. തീർഥാടക സമൂഹത്തിനും വിനോദസഞ്ചാരികൾക്കും താങ്ങും തണലുമായിരുന്നു നരേന്ദ്രനെന്ന് അദ്ദേഹം പറഞ്ഞു. രാമദാസ് വേങ്ങേരി, സുനിൽകുമാർ മമ്മിയിൽ, ടി.എം. സത്യജിത്, എൻ. സുനിൽ, അനിൽജിത്, എന്നിവർ സംസാരിച്ചു. സംഗീത് ചേവായൂർ സ്വാഗതവും, പുരുഷു മാസ്റ്റർ നന്ദിയും പറഞ്ഞു.