വാർഡ് മെമ്പറും നാട്ടുകാരും ഒന്നിച്ചു; ഒരു റോഡ് കൂടി യാഥാർത്ഥ്യമായി

മുക്കം: നാട്ടുകാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനും നിവേദനങ്ങൾക്കും ഒടുവിൽ ഫലം കണ്ടു. ഇതോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ ഒരുറോഡ് കൂടി യാഥാർത്ഥ്യമായി. വാർഡ് മെമ്പറും,പ്രദേശത്തെ സുമനസ്സുകളും ഒന്നിച്ച് നിന്നപ്പോൾ യാഥാർത്ഥ്യമായത് ചാത്തപറമ്പ്- താഴെ ചാത്തപറമ്പ് റോഡാണ്. കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച റോഡ് ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ ഗതാഗതത്തിനായി തുറന്ന് കൊടുത്തു. തീർത്തും സാധാരണക്കാർ താമസിക്കുന്ന പ്രദേശത്ത് റോഡ് വരുന്നതോടെ രോഗികൾ,,കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ആശുപത്രിയിലേക്കും വിദ്യാലയത്തിലേക്കും എത്തിച്ചേരുന്നതിനും വലിയ അനുഗ്രഹമാവും.
റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് നിർവഹിച്ചു.വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. തെരെഞ്ഞെടുപ്പ് സമയത്ത് പ്രദേശത്തുകാർക്ക് നൽകിയ വാഗ്ദാനമാണ് പാലിച്ചതെന്ന് വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ പറഞ്ഞു.മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തിയാണ് റോഡ് മുഴുവനായി കോൺക്രീറ്റ് ചെയ്തത് .ഉദ്ഘാടന ചടങ്ങിൽ സി.പി ചെറിയമുഹമ്മദ്, എൻ.കെ സുഹൈർ, എം.അബ്ദുല്ലകോയ,കെ.സി സി മുഹമ്മദ് അൻസാരി, സി പി സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു.
ചടങ്ങിന് സി.പി കുഞ്ഞി, സമീർ പൂളക്കൽ, എം. അക്ബർ സലീം , മജീദ് പൊയിലിൽ, സി.പിഇബ്രാഹിം, കെ.സി.ജസിൽ , അരിമ്പ്ര മജീദ്, പി ജാബിർ , മുഹമ്മദ്കുന്നത്ത്, സി.റഷീദ് , കെ.അബ്ദുറഹിമാൻ ,ടി. ഫൈസൽ , ഹനീഫ, സി പി അബ്ബാസ്, സി.പി അസീസ്, കെ. ജാസിദ്, ബഷീർ കണ്ണഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.