ശിവാ കൈലാസ് നേതാജി പ്രേംദേശ് പുരസ്‌കാരം ഏറ്റുവാങ്ങി

തിരുവനന്തപുരം: നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തിയോടനുബന്ധിച്ച് കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2022 ലെ പ്രേംദേശ് പുരസ്‌ക്കാരങ്ങൾ മന്ത്രി ആന്റണി രാജു സമ്മാനിച്ചു. 10001 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന മികച്ച മാധ്യമ പ്രവർത്തകനുള്ള നേതാജി പ്രേംദേശ് പുരസ്‌ക്കാരം ‘ജന്മഭൂമി’ ലേഖകൻ ശിവാകൈലാസ് മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.
മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്‌ക്കാരം ചെങ്കൽ രാജശേഖരൻ നായർക്ക് സമ്മാനിച്ചു. കലാരംഗത്ത് ഗാനരചയിതാവ് കെ. പി ഹരികുമാർ, നേതാജി സന്ദേശവുമായി ഭാരതപര്യടനം നടത്തിയ വിമുക്തഭടൻ ഗോപാലകൃഷ്ണൻ നായർ (റോബിൻ), കെ.റ്റി രാജു നാരായണൻ എന്നിവരും പ്രേംദേശ് പുരസ്‌ക്കാരങ്ങൾ ഏറ്റുവാങ്ങി. ദർശന റ്റിവി ഓപ്പറേറ്റിംഗ് മേധാവി പി. എം ഹുസൈൻ ജിഫ്രിയെ ചടങ്ങിൽ ആദരിച്ചു.
ഫൗണ്ടേഷൻ പ്രസിഡന്റ് എം.എൻ ഗിരി അധ്യക്ഷനായി. ഭാരതീയം ട്രസ്റ്റ് ചെയർമാൻ കരമന ജയൻ, പൂവച്ചൽ സുധീർ, മുഹമ്മദ് ആസിഫ്, അഡ്വ.എസ് ജലീൽ മുഹമ്മദ്, സുൽഫി ഷഹീദ്, ദുനുംസ് പേഴുംമൂട് പങ്കെടുത്തു.