ചോദ്യം ചെയ്യൽ ആറാം മണിക്കൂറിലേക്ക്’; ദിലീപിനെ ചോദ്യംചെയ്യുന്നത് എഡിജിപി എസ് ശ്രീജിത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഡാലോചന നടത്തിയെന്നതിൽ നടൻ ദിലീപിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. രാവിലെ ഒൻപതിന് ആംരഭിച്ച ചോദ്യംചെയ്യൽ ആറാം മണിക്കൂറിലേക്ക് കടന്നു. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. ഐ ജി ഗോപേഷ് അഗർവാളും എസ് പി മോഹനചന്ദ്രനും ഒപ്പമുണ്ട്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ചാണ് ചോദ്യംചെയ്യൽ നടക്കുന്നത്. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു,സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും ചോദ്യം ചെയ്യുന്നുണ്ട്. ചോദ്യം ചെയ്യൽ മുഴുവൻ വീഡിയോ ക്യാമറയിൽ ചിത്രീകരിക്കുന്നുണ്ട്..
ചോദ്യങ്ങൾക്ക് ദിലീപും മറ്റുള്ളവരും മറുപടി നൽകുന്നുണ്ടെന്നും എന്നാൽ സഹകരിക്കുന്നുണ്ടോ എന്ന് പറയാറായിട്ടില്ലെന്നും എഡിജിപി ശ്രീജിത്ത് പറഞ്ഞു. വിലയിരുത്തലുകൾക്ക് ശേഷം ഇക്കാര്യം പറയാം. മൊഴികൾ വിശദമായി വിലയിരുത്തിയ ശേഷമേ ബാക്കി കാര്യങ്ങൾ തീരുമാനിക്കു എന്നും എഡിജിപി വ്യക്തമാക്കുകയും ചെയ്തു.