KERALA Main Banner TOP NEWS

സത്യം പുറത്തുകൊണ്ടുവരും: എഡിജിപി എസ് ശ്രീജിത്ത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗുഢാലോചന നടത്തിയെന്ന കേസ് അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരാൻ കഴിയുമെന്ന് ഉത്തമ വിശ്വാസമുണ്ടെന്നും സത്യാവസ്ഥ പുറത്തുവരുമെന്നും ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത്.കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ദിലീപിനെയും കൂട്ടു പ്രതികളെയും ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടേയുള്ളു. എന്താണ് റിസൾട്ട് എന്ന് നോക്കട്ടെ.കോടതിയുടെ നിർദ്ദേശപ്രകാരമാണ് എല്ലാം ചെയ്യുന്നത്. വേണ്ടി വന്നാൽ കോടതിയിൽ കൂടുതൽ ആവശ്യങ്ങൾ പറയും.തങ്ങൾ അന്വേഷിക്കുന്ന എല്ലാ കേസുകളും ഫലപ്രദമായി അന്വേഷിച്ച് തെളിയിക്കാൻ പറ്റുമെന്ന ഉത്തമ വിശ്വാസം ഉണ്ട്. അന്വേഷണം നടത്തുകയെന്നതാണ് തങ്ങളുടെ ജോലി. അതിൽ എന്തു റിസൾട്ട് വരണമെന്ന് പറയാൻ തങ്ങൾക്ക് കഴിയില്ല. കേസ് സത്യസന്ധമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.
ചോദ്യം ചെയ്യലിൽ ദിലീപ് സഹകരിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ചോദ്യം ചെയ്യൽ നടക്കുvdhsാൾ സഹകരണം മാത്രമല്ല തെളിവിലേക്ക് ഉപകരിക്കുന്നത് നിസഹകരണവും വേറൊരു രീതിയിൽ സഹായമാകുമെന്നും അതിനെ ആ രീതിയിൽ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.കേസിൽ ദിലീപിനെയും കൂട്ടു പ്രതികളെയും ക്രൈംബ്രാഞ്ചിന്റെ കളമശ്ശേരിയിലെ ഓഫിസിൽ ചോദ്യം ചെയ്യുകയാണ്.ഇവിടെ എത്തിയതായിരുന്നു എഡിജിപി എസ് ശ്രീജിത്ത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *