KERALA Main Banner TOP NEWS

ലോക്ഡൗണും നൈറ്റ് കർഫ്യുവും ഇല്ല, ഞായറാഴ്ചകളിൽ കർശന നിയന്ത്രണം; സ്‌കൂളുകൾ പൂർണമായും അടച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ വരുന്ന രണ്ട് ഞായറാഴ്ചകളിൽ ലോക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. അവശ്യ യാത്രക്കാരെയും സർവിസുകളും മാത്രമേ അനുവദിക്കൂ. പൊതുപരിപാടികൾക്കും നിയന്ത്രണമുണ്ട്. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.സമ്പൂർണ ലോക്ഡൗണും രാത്രികാല കർഫ്യൂവും ഉണ്ടാകില്ല.
10 മുതൽ 12 വരെയുള്ള ക്ലാസുകളും ഇനി ഓൺലൈനിലായിരിക്കും. വെള്ളിയാഴ്ച മുതൽ സ്‌കൂളുകൾ ഉണ്ടായിരിക്കില്ല.
അതാത് ജില്ലകളിൽ രോഗികളുടെ എണ്ണം നോക്കി ജില്ലാ ഭരണകൂടങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. മാളുകളും വ്യാപാര സ്ഥാപനങ്ങളും സ്വയം നിയന്ത്രിക്കണം. വിവാഹ, മരണ ചടങ്ങളുകളിൽ പരമാവധി 20 പേർ മാത്രമേ പാടുള്ളൂ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *