കോവിഡ് ഒരു സാധാരണ വൈറസ് പനി;
ഈ നിയന്ത്രണങ്ങളൊക്കെ വെറുതേ…

KP Sukumaran

കോവിഡ് ഒരു സാധാരണ വൈറൽ പനി മാത്രമാണെന്ന് ശാസ്ത്രബോധം ഉള്ളവരെല്ലാം തുടക്കം മുതൽ പറയുന്നുണ്ടായിരുന്നു. എന്നാൽ ഭരണകൂടങ്ങളും ഡോക്ടർ സമൂഹവും ഇതൊരു മാരകവ്യാധിയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. ലോകാരോഗ്യ സംഘടനയാണ് ലോകത്തെ തെറ്റിദ്ധരിപ്പിച്ചത്.
ലോകാരോഗ്യ സംഘടന എന്നത് സയന്റിസ്റ്റുകളുടെ സംഘടനയല്ല. അതിന്റെ തലവൻ ടെഡ്രോസ് സയന്റിസ്റ്റും അല്ല. ഡോക്ടർമാർക്കും സയൻസ് ബോധം ഉണ്ടാകണം എന്നില്ല. അവർ ചികിത്സ എന്നൊരു തൊഴിൽ പഠിച്ച് പ്രാക്ടീസ് ചെയ്യുന്നു എന്ന് മാത്രം. സയൻസ് ടെമ്പർ അഥവാ ശാസ്ത്രീയ വീക്ഷണം എന്നത് ജീവിതത്തിന്റെ ഇതര മേഖലകളിൽ ഉള്ളവർക്കും ഉണ്ടാകാം, ഇല്ലാതിരിക്കാം. ഞാൻ ഈ കോവിഡിനെ തുടക്കം മുതൽ ഒരു സാധാരണ വൈറൽ പനി എന്ന് മാത്രം മനസ്സിലാക്കിയ ആളാണ്.
കോവിഡിനെ പറ്റി പ്രചരിപ്പിക്കപ്പെട്ട എല്ലാ വിവരങ്ങളും വല്ലാത്ത അതിശയോക്തികളാണ്. വ്യാപനശേഷിയുടെ കാര്യം നോക്കാം. വൈറസ് ബാധിച്ച ഒരാളിന്റെ മൂക്കിൽ കൂടിയും വായയിൽ കൂടിയും ആണ് വൈറസ് പുറത്തേക്ക് തെറിക്കുക. അങ്ങനെ പുറത്തേക്ക് തെറിക്കുന്ന വൈറസുകൾ വായുവിൽ പറന്ന് സഞ്ചരിക്കില്ല. അടുത്തുള്ള ആരെങ്കിലും ശ്വസിച്ചാൽ മാത്രമാണ് അയാളിലേക്ക് അത് പകരുക. അടുത്ത് ആരും ഇല്ലെങ്കിൽ പുറത്തേക്ക് തെറിച്ച് വൈറസുകൾ നശിച്ചു പോകും. വൈറസ് ബാധിച്ച ആരും അടുത്തില്ലെങ്കിൽ ഒരാൾ മാസ്‌ക് ധരിക്കുന്നതിന് ഒരു ലോജിക്കും ഇല്ല.
ലോക്ക്ഡൗണും ക്വാറന്റൈനും കൊണ്ട് വൈറസിനെ ഇല്ലാതാക്കാൻ കഴിയില്ല. കഴിയുമായിരുന്നെങ്കിൽ നമ്മൾ 2020 മാർച്ച്-ഏപ്രിൽ മാസം കംപ്ലീറ്റ് ലോക്ക്ഡൗൺ നടപ്പാക്കിയില്ലേ. എന്നിട്ട് ഇപ്പോൾ രണ്ട് വർഷം കഴിഞ്ഞിട്ടും മൂന്നാം തരംഗം കുതിക്കുന്നു എന്ന് പറയുന്നു.
ഈ വൈറൽ രോഗത്തെ കണ്ടെത്താൻ ടെസ്റ്റ് നടത്തുന്ന സമ്പ്രദായം തികച്ചും അശാസ്ത്രീയമാണ്. ഇതും എത്രയോ പേർ തുടക്കം മുതൽ പറയുന്നുണ്ട്. കൊറോണ ഫാമിലിയിൽ പെട്ട ഏതോ ഒരു വകഭേദത്തിന്റെ സ്‌ട്രെയിൻ ആണ് ടെസ്റ്റിൽ ട്രേസ് ചെയ്യുന്നത്. ആ സ്‌ട്രെയിൻ ലൈവ് ആണോ, പോസിറ്റീവ് ആയ ആൾ രോഗിയാണോ എന്നൊന്നും ഡയഗ്നോസിസ് ചെയ്യാൻ ഈ ടെസ്റ്റ് കൊണ്ട് സാധ്യമല്ല. അതിനു ക്ലിനിക്കിൽ ടെസ്റ്റിൽ അനുഭവ പരിചയം ഉള്ള ഡോക്ടർ തന്നെ വേണം.
എല്ലാ വൈറസിനും വാക്‌സിൻ ഫലപ്രദമല്ല. സാധാരണ വൈറൽ രോഗത്തിനു വാക്‌സിൻ ആവശ്യവും ഇല്ല. ഉദാഹരണത്തിന് ജലദോഷത്തിന് വാക്‌സിൻ ഫലപ്രദവും അല്ല ആവശ്യവും ഇല്ല. നിലവിൽ ഫ്‌ളൂവിനു വാക്‌സിൻ ഉണ്ടെങ്കിലും അതാരും അത്ര ഗൗനിക്കുന്നില്ല. കാരണം ഫ്‌ളൂ രണ്ട് ദിവസം കൊണ്ട് മാറും. അത് നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ കഴിവാണ്. എന്നാൽ ന്യൂമോണിയയ്ക്ക് ഫലപ്രദമായ വാക്‌സിൻ ഉണ്ട്. അതും അധികമാരും എടുക്കുന്നില്ല. രോഗം വന്നിട്ട് വാക്‌സിൻ എടുക്കുന്നതിൽ കാര്യമില്ല. വാക്‌സിൻ എന്നത് മുൻകൂട്ടി പ്രതിരോധം ഉണ്ടാക്കി വെക്കുന്ന ഏർപ്പാടാണ്. സ്വാഭാവിക പ്രതിരോധത്തിനു ഒരു ബദൽ ആണ് വാക്‌സിൻ. അതേ സമയം ഏത് വൈറസിനെതിരെയും സ്വാഭാവിക പ്രതിരോധം ഉണ്ടാക്കി വെക്കാൻ ശരീരത്തിന് കഴിയും. ചിലർ വൈറൽ രോഗത്തിനു കീഴടങ്ങി പോകുന്നത് ആ സമയത്തെ വീക്ക്നെസ്സ് കൊണ്ടാണ്.
സമീകൃതാഹാരം സമയത്തിനു കഴിക്കുന്ന ഏതൊരാൾക്കും ഏത് വൈറസിനെയും ചെറുക്കാൻ സാധിക്കും. എന്നാൽ അവിചാരിത കാരണങ്ങളാൽ എല്ലാവർക്കും ഇത് സാധിക്കില്ല. അപ്പോൾ വൈറൽ രോഗം ഏതെങ്കിലും ഒന്ന് ബാധിക്കുന്നു. തണുപ്പ് കാലത്ത് ഈ സാധ്യത കൂടുതലാണ്. അന്തരീക്ഷ ഊഷ്മാവ് നമ്മുടെ ശാരീരിക ഊഷ്മാവിനെക്കാളും കുറവാകുമ്പോൾ ശരീരത്തിൽ നിന്ന് ചൂട് പുറത്തേക്ക് പോകും. അപ്പോൾ നമുക്ക് കൂടുതൽ ഊർജ്ജം വേണ്ടി വരും. ആ സമയത്ത് ക്ഷീണം കൂടി ഉണ്ടെങ്കിൽ നമ്മൾ എളുപ്പത്തിൽ ജലദോഷത്തിനോ ഫ്ിളൂവിനോ ഇരയാകും. ഇതിൽ ഏതെങ്കിലും ഒന്ന് കൊറൊണയും ആകാം. അപ്പോൾ നന്നേ വീക്ക് ആണെങ്കിലോ മരുന്ന് കഴിച്ചില്ലെങ്കിലോ ന്യൂമോണിയ ആയി ബുദ്ധിമുട്ട് നേരിടാം. ഇത്രയൊക്കെയേ കോവിഡിലും സംഭവിക്കുന്നുള്ളൂ. കോവിഡ് എന്നതും ഒമിക്രോൺ എന്നതും ഏറ്റവും ഭയാനകം എന്നാക്കി മാറ്റിയത് ഒക്കെ ലോകാരോഗ്യ സംഘടനയും മാധ്യമങ്ങളും ആണ്. വാക്‌സിൻ കമ്പനികൾ ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥർക്കും ഇന്റർനേഷനൽ ന്യൂസ് ഏജൻസികൾക്കും കനത്ത കൈക്കൂലി കൊടുത്തിരിക്കണം എന്നാണ് ഞാൻ കരുതുന്നത്.

ചിലർ എനിക്ക് കോവിഡ് അല്ലെങ്കിൽ ഒമിക്രോൺ വന്ന് പോയി എന്നും വല്ലാതെ ബുദ്ധിമുട്ടിപ്പോയി എന്നും ഇത് നിസ്സാരമല്ലെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും പറയാറുണ്ട്. എന്നാൽ അത് അവരുടെ മാത്രം അനുഭവം ആണ് എന്ന് മനസ്സിലാക്കുക. കോവിഡോ ഒമിക്രോണോ വന്നിട്ട് ഒരു ചുക്കും അനുഭവപ്പെട്ടില്ലെന്ന് സാക്ഷ്യം പറയാനും നിരവധി പേരുണ്ടല്ലൊ. ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് വൈറൽ രോഗം ചിലർക്ക് മാരകവും പലർക്കും നിസ്സാരവും ആകുന്നത് അവരവരുടെ അപ്പോഴത്തെ ശാരീരിക ക്ഷമതയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് എന്നാണ്. ഒരാൾക്ക് മാരകം ആകുമ്പോൾ കോവിഡും ഒമിക്രോണും മാരകം എന്നല്ല അർത്ഥം. മാരകമായ ആൾക്ക് ആ സമയം ശരീരം നന്നെ ക്ഷീണിതം ആയിരുന്നു എന്നാണ് മനസ്സിലാക്കണ്ടത്. ക്ഷീണം ഒന്നും ഇല്ലാത്ത ആൾക്ക് പോസിറ്റീവ് ആണെങ്കിലും ഒന്നും സംഭവിക്കുന്നില്ല.
എന്തായാലും ബ്രിട്ടന് കാര്യം ഇപ്പോഴെങ്കിലും മനസ്സിലായി. നല്ല കാര്യം. ഇന്ത്യൻ ഭരണാധികാരികൾക്ക് മനസ്സിലാകണമെങ്കിൽ ലോകാരോഗ്യ സംഘടന കനിയണം. അതിനു വാക്‌സിൻ കമ്പനികളുടെ സ്റ്റോക്ക് മുഴുവനും വിറ്റ് തീരുകയും വേണം.
വാൽക്കഷണം: ചിലർ എന്നോട് ചോദിച്ചിരുന്നു, നിങ്ങൾ വാക്‌സിൻ എടുത്തിരുന്നോ എന്ന്. ഞാൻ വാക്‌സിൻ എടുത്തിട്ടില്ല. കോവിഡ് വാക്‌സിനുകൾ എല്ലാം തട്ടിക്കൂട്ട് ഉഡായിപ്പ് വാക്‌സിൻ ആണെന്ന് ഞാൻ കരുതുന്നു. അതുകൊണ്ട് ഇനി എടുക്കാനും പോകുന്നില്ല. വാക്‌സിനേഷൻ നടപ്പാക്കിയതിനു ശേഷം ആണ് കോവിഡ് പോസിറ്റീവ് വർദ്ധിച്ചത് എന്ന് ചിലർ ആധികാരികം എന്ന മട്ടിൽ പറയുന്നുണ്ട്. എനിക്ക് അതിനെ പറ്റി ഒന്നും അറിയില്ല. അത് തെറ്റോ ശരിയോ എന്ന് ശരിയായ സയൻസ് അറിവുള്ളവർ കണ്ടെത്തട്ടെ.