KERALA TOP NEWS

ജലാറ്റിൻ സ്റ്റിക്ക് ആശങ്ക അകറ്റാൻ എൻഐഎ അന്വേഷിക്കണം: ഹനുമാൻ സേന ഭാരത്

കോഴിക്കോട്: ശബരിമലയിലെ തിരുവാഭരണം കൊണ്ട് പോകുന്നതും മടങ്ങിവരുന്നതും ആയ പരമ്പരാഗത പാതയിലെ പേങ്ങാട്ടു കടവ് പാലത്തിനടുത്ത് ഉഗ്രശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത് വിശ്വാസികളിൽ ആശങ്ക ഉളവാക്കുന്ന സംഭവമാണെന്നും ഭീകരവാദികൾ പിടിമുറുക്കിയിട്ടുള്ള കേരളത്തിൽ ശബരിമലയിലെ ആചാരനുഷ്ഠാനങ്ങൾ അട്ടിമറിക്കാൻ വേണ്ടിയാണ് ഇത്തരം സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നതെന്ന് സംശയമുണ്ടെന്നും സംഭവം എൻഐഎ അന്വേഷിക്കണമെന്നും പ്രതികളെ ഉടൻ കണ്ടെത്തണമെന്നും ഹനുമാൻ സേന ഭാരത് സംസ്ഥാന ചെയർമാൻ എ. എം. ഭക്തവത്സലൻ അധികാരികളോട് ആവശ്യപ്പെട്ടു. ശബരിമല തീർത്ഥാടനത്തെ അട്ടിമറിക്കാനുള്ള അവസാനത്തെ ശ്രമത്തിന്റെ ഭാഗമാണ് ജലാറ്റിൻ സ്റ്റിക്കുകളുടെ പ്രയോഗം. ഇത് അതീവ ഗൗരവത്തോടെ സംഘടന കണക്കിലെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *