KERALA THIRUVANANTHAPURAM

‘മരുന്നുപരീക്ഷണങ്ങളിലെ
ഇരുണ്ട ഇന്നലെകൾ’ പ്രകാശനം ചെയ്തു

തിരുവനന്തപുരം : ആദ്യകാല മരുന്നു പരീക്ഷണങ്ങളുടെ മറവിൽ അരങ്ങേറിയിട്ടുള്ള
ക്രൂരതകളുടെയും യാഥാർത്ഥ്യങ്ങളുടെയും നേർചിത്രം സാധാരണ ജനങ്ങൾക്ക്
മനസിലാകുംവിധം മലയാളത്തിൽ ആദ്യമായി വിശദീകരിക്കുന്ന മരുന്നു
പരീക്ഷണങ്ങളിലെ ഇരുണ്ട ഇന്നലെകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള സിവിൽ
സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. കെ.ജി.എം.ഒ.എ സംസ്ഥാന
പ്രസിഡന്റ് ഡോ: ജി.എസ് വിജയകൃഷ്ണൻ ആദ്യ കോപ്പി മന്ത്രിയിൽ നിന്ന്
ഏറ്റുവാങ്ങി. മരുന്നു പരീക്ഷണ രംഗത്തെ വളരെക്കാലത്തെ പരിചയ സമ്പന്നത
അതിലെ യഥാർത്ഥ്യങ്ങൾ പൊതുജനങ്ങൾക്കുപകാരപ്രതമായ രീതിയിൽ ഒരു പുസ്തകം
പ്രസിദ്ധീകരിക്കുവാൻ തയാറായതിന് ഡോ: കെ. രാജേന്ദ്രൻ നായരെ മന്ത്രി ജി.ആർ. അനിൽ അഭിനന്ദിച്ചു.

മരുന്ന് പരീക്ഷണങ്ങളിലെ ഇരുണ്ട ഇന്നലെകൾ എന്ന പുസ്തകം മന്ത്രി ജി. ആർ.
അനിൽ കെ. ജി. എം. ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ജി. എസ്. വിജയകൃഷ്ണന്
നൽകി പ്രകാശനം ചെയ്യുന്നു. ശ്യാംകുമാർ, വർഷ, രചയിതാവ് ഡോ. കെ.
രാജേന്ദ്രൻ നായർ, ശ്രിലിൽ. എസ്. എൽ, ജിജു മലയിൻകീഴ് എന്നിവർ സമീപം

സ്‌കോപ് ടീം പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒ ശ്രിലിൽ എസ്.എൽ, ഡയക്ടർ ശ്യാംകുമാർ, പ്രസാധകരായ മലയിൻകീഴ്. കോമിന്റെ മാനേജിംഗ് എഡിറ്റർ ജിജുമലയിൻകീഴ്, വർഷ, ശ്രീജിത് എന്നിവർ പങ്കെടുത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *