FILM BIRIYANI Main Banner TOP NEWS

മമ്മൂട്ടിക്കും കോവിഡ്, സിബിഐയുടെ അഞ്ചാം പതിപ്പിന്റെ ഷൂട്ടിങ് നിർത്തി വച്ചു

കൊച്ചി: ഇന്നലെ രാത്രി എ സി ഫ്ളാറിലെ അകത്ത് അടച്ചിട്ട ഷൂട്ടിംഗിലായിരുന്നു മമ്മൂട്ടി. അതു കഴിഞ്ഞ് ഇന്ന് രാവിലെ ചെറിയ തൊണ്ട വേദനയുണ്ടായിരുന്നു. ഇതോടെയാണ് കോവിഡ് പരിശോധന നടത്തിയത്. ഇത് പോസിറ്റീവായി. ഇതോടെ ഷൂട്ടിംഗും മറ്റും വേണ്ടെന്ന് വയ്ക്കുകയായിരുന്നു. രണ്ടാഴ്ച ക്വാറന്റൈൻ കഴിഞ്ഞ ശേഷം വീണ്ടും കെ മധുവിന്റെ സിനിമ പുനരാരംഭിക്കും. ബയോ ബബിൾ ഒരുക്കിയാണ് ചിത്രീകരണം നടന്നിരുന്നത്. ഇതിലേക്ക് കോവിഡ് എത്തിയത് സിനിമാക്കാരേയും ഞെട്ടിച്ചു. ഈ സാഹചര്യത്തിൽ ഷൂട്ടിങ് നടക്കുന്ന ചിത്രങ്ങളെല്ലാം ആശങ്കയിലാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *