കോന്നി ഗവ. മെഡിക്കൽ കോളജിലെ ആദ്യ ഓപ്പറേഷൻ തിയറ്റർ ഉദ്ഘാ
നം ജനുവരി 15ന്

കോന്നി: ഗവ.മെഡിക്കൽ കോളജിൽ സജ്ജമാക്കിയ ആദ്യ ഓപ്പറേഷൻ തീയറ്റർ ജനുവരി 15ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. എംഎൽഎയും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യരും പങ്കെടുത്ത് മെഡിക്കൽ കോളജിൽ അവലോകന യോഗവും ചേർന്നു.
ഓപ്പറേഷൻ തീയറ്ററിനൊപ്പം ഡോക്ടർമാർക്കും, നഴ്സുമാർക്കുമുള്ള ഡ്യൂട്ടിമുറികൾ, സ്റ്റോർ റൂം, ചെയിഞ്ചിംഗ് റൂം തുടങ്ങിയവയും തയാറാക്കി കഴിഞ്ഞു. വെന്റിലേറ്റർ സൗകര്യത്തോടെയുള്ള ഐസിയു, പ്രീ ഓപ്പറേറ്റീവ് വാർഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് എന്നിവ സജ്ജമാക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. ഉദ്ഘാടനത്തോടൊപ്പം ഇവയെല്ലാം സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.
ആശുപത്രി വികസന സൊസൈറ്റിയുടെ പ്രഥമ ജനറൽ ബോഡി യോഗവും അന്നേ ദിവസം ആരോഗ്യ മന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. നിയമസഭയിൽ പ്രാതിധിത്യമുള്ള എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികൾ എച്ച്ഡിഎസിന്റെ ഭാഗമാണ്. എച്ച്ഡിഎസ് യാഥാർഥ്യമാകുന്നതോടെ മെഡിക്കൽ കോളജ് വികസനത്തിന് കൂടുതൽ വേഗത കൈവരുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.