തൊടിയൂരിൽ കൊടിമരം തകർത്തു;
കോൺഗ്രസ്സിന്റെ പ്രതിഷേധം

കരുനാഗപ്പള്ളി :തൊടിയൂരിലെ കോൺഗ്രസ്സ് ഭവനിലെ കൊടിമരം തകർത്തത്തിൽ പ്രതിഷേധിച്ച് തൊടിയൂർ-കല്ലേലിഭാഗം കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, യോഗവും നടന്നു. ഡി .സി .സി വൈസ് പ്രസിഡന്റ് ചിറ്റ് മൂലനാ സർ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ആക്രമം നടത്തിയസി.പി.എം – ഡി .വൈ .എഫ് . ഐ ഗുണ്ടകളെ ഉടൻ അറസ്റ്റ് ചെയ്യണം എന്ന് ചിറ്റ് മൂലനാസർ ആവിശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റൻമാരായ അഡ്വ: കെ എ ജവാദ് – എൻ രമണൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.