റോഡ് പൊളിച്ചിട്ട് മാസങ്ങളായിട്ടും പുനർനിർമ്മാണം നടക്കുന്നില്ല, നാട്ടുകാർ ദുരിതത്തിൽ

അമ്പലപ്പുഴ : പുനർനിർമാണത്തിനായി റോഡ് പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണം പൂർത്തിയാക്കാത്‌നാട്ടുകാർക്ക്
ദുരിതമായി. ദേശിയ പാതയിൽ കാക്കാഴം സ്‌കൂളിന്‌സമീപത്തു കൂടി പടിഞ്ഞാറോട്ട് പോയി കാക്കാഴംതീരത്തെത്തുന്ന
റോഡാണ് മാസങ്ങളായികുത്തിപൊളിച്ചിട്ടിരിക്കുന്നതു മൂലംനാട്ടുകാർക്ക് ബലികേറാ മലയാക്കുന്നത്. അമ്പലപ്പുഴതെക്ക്
വടക്കുപഞ്ചായത്തുകളുടെ അധിർത്തി പങ്കിടുന്ന ഈ റോഡ് മാസങ്ങൾക്ക് മുമ്പാണ് പൊളിച്ചത്. വർഷങ്ങളായി പൊട്ടിപൊളിഞ്ഞ് കിടന്ന റോഡ് പുനർനിർമാണത്തിനായി പൊളിച്ചപ്പോൾനാട്ടുകാർ ഏറെസന്തോഷിച്ചിരുന്നു.വർഷങ്ങളായുള്ള യാത്രാദുരിതത്തിന്
അറുതിയാകുമെന്ന്പ്രതീക്ഷയർപ്പിച്ചു. എന്നാൽ പൊളിച്ചിച്ചതല്ലാതെ ടാറിംഗ് നടത്തിയില്ല. ഇതുമൂലംഇതുവഴിയുള്ള യാത്ര ഏറെ ദുഷ്‌കരമായിരിക്കുകയാണ്. തീരവാസികൾഅടക്കമുള്ളവർക്ക് കാക്കാഴം ഗവ: ഹൈസ്‌കൂൾ ഹയർ സെക്കന്ററി സ്‌കൂൾ, ദേശീയ പാത മറ്റ് സർക്കാർസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെത്താനുള്ള എളുപ്പ മാർഗമാണ് ഈ റോഡ്. ജെ .സി .ബിഉപയോഗിച്ച് കുത്തി ഇളക്കി ഇട്ടിരിക്കുന്നതിനാൽ ഉയർന്ന് കൂർത്തു നിക്കുന്ന കല്ലുകളിൽ കയറി ഇരുചക്ര വാഹനങ്ങൾ തെന്നിമറിയുന്നതും നിത്യസംഭവമായി. കൂടാതെ മറ്റ് വാഹനങ്ങൾ ഇതു വഴി പോകുമ്പോൾ വീലിൽ തട്ടി കല്ലുകൾ തെറിച്ച് കാൽ നട യാത്രക്കാരുടെ ദേഹത്തും സമീപത്തെ വീടുകളിലും തെറിച്ചു വീണും അപകടം പതിവായിരിക്കുകയാണ്. . റോഡിന്റെ ശോച്യവസ്ഥ മൂലം ഈ ഭാഗത്ത് ഓട്ടോ റിക്ഷകളും എത്തുന്നില്ല. ഇതു മൂലം അടിയന്തരഘട്ടത്തിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ പോലും പറ്റുന്നില്ലെന്ന് നാട്ടുകാർ കുറ്റപെടുത്തി. അടി യന്തിരമായി റോഡ് ടാർ ചെയ്ത് യാത്രാക്ലേശം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.