ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അടിസ്ഥാന സൗകര്യ വികസന യോഗം

അമ്പലപ്പുഴ: അമ്പലപ്പുഴശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി എച്ച് .സലാം എം. എൽ. എ യോഗം വിളിച്ചു ചേർത്തു.ക്ഷേത്രോപദേശ സമിതിഭാരവാഹികൾ,ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധസംഘടനകൾ, വിവിധരാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്ഷേത്രംജീവനക്കാരുടെസംഘടനകൾ, ക്ഷേത്രവുമായി സഹകരിച്ചു പ്രവർത്തിക്കുന്ന വിവിധ വ്യക്തിത്വങ്ങൾ എന്നിവരെപങ്കെടുപ്പിച്ചായിരുന്നു എംഎൽ. എ യോഗംസംഘടിപ്പിച്ചത്. ക്ഷേത്രത്തിന്റെ ഭാഗമായുള്ളതും കാലപ്പഴക്കം കൊണ്ട് ജീർണ്ണാവസ്ഥയിലുള്ള കൊട്ടാരങ്ങൾ, മാളികകളുടെ പുനർ നിർമ്മാണം, ടോയ് ലറ്റ് ബ്ലോക്ക്, പൊലീസ് എയ്ഡ് പോസ്റ്റ്, പാർക്കിങ് സൗകര്യങ്ങളുടെ വിപുലീകരണം, ദൂരസ്ഥലങ്ങളിൽ നിന്നു ക്ഷേത്രദർശനത്തിനെത്തുന്നവർക്ക്
ദിവസവാടകക്ക് കുറഞ്ഞ നിരക്കിൽ വാടകക്ക് ലഭ്യമാക്കാനാകുന്നഡോർമെറ്ററി മുറികൾ, ക്ഷേത്രത്തിനു സമീപത്തെ ദേവസ്വം വക ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ കുട്ടികൾക്കായി പാർക്ക്, തോടുകളുടെ ശുചീകരണം എന്നിവ അടിയന്തിരമായി നടപ്പിലാക്കണമെന്ന് അഭിപ്രായമുയർന്നു.
ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടപ്പന്തലിലെ റോഡിന്റെഉയരം വർധിപ്പിച്ച്പുനർനിർമ്മിക്കണമെന്നുംമഴവെള്ളമൊഴുകി മാറാൻകാണ വേണമെന്നുംആവശ്യമുണ്ടായി. എം എൽ എഫണ്ടിൽ നിന്നുംക്ഷേത്രത്തിന്റെവികസനത്തിന്ഉപയോഗിക്കാൻ കഴിയുന്ന ഫണ്ട് അതിനായി വിനിയോഗിക്കാമെന്ന് എം. എൽ. എ യോഗത്തിൽ ഉറപ്പു നൽകി. ദേവസ്വം ബോർഡിൽ നിന്നും, ടൂറിസംവകുപ്പിൽ നിന്നും,
ക്ഷേത്രത്തിന്റെ വിവിധ വികസനങ്ങൾക്കായിസുമനസുകളിൽ നിന്നുംസഹായം സ്വീകരിച്ച് വികസനപ്രവർത്തനങ്ങൾ
സാധ്യമാക്കാമെന്ന് എം .എൽ .എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി .രമേശൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജി .വേണു ലാൽ, ആർ. ജയരാജ്, ശ്രീജാ രതീഷ്, പഞ്ചായത്തംഗം സുഷമരാജീവ്, ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് സാംസ്‌കാരിക രംഗത്തുള്ളവരുംമധു ദേവസ്വം പറമ്പ്, സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവരുൾപ്പടെ വിവിധ രാഷ്ട്രീയ സാമൂഹികവിവിധ സംഘടനാ പ്രതിനിധികളുമായ നിരവധി പേർ യോഗത്തിൽ പങ്കാളികളായി.