CRIME STORY ERNAKULAM LOCAL NEWS

എഴുപത്തഞ്ചോളം മോഷണ കേസിലെ പ്രതി പിടിയിൽ

കൊച്ചി : കുപ്രസിദ്ധ മോഷ്ടാവ് കോതമംഗലം പോത്താനിക്കാട് മാവുടി പരീത് (അപ്പക്കൽ പരീത് 56 ) നെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ നവംബർ മാസത്തിൽ നെല്ലാട് ശ്രീ മഹാദേവ ക്ഷേത്രത്തിൻറെ ഓഫീസ് രാത്രി കുത്തി തുറന്നു മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പെരുമ്പാവൂർ കാളച്ചന്ത ഭാഗത്തു നിന്നുമാണ് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബറിൽ പട്ടിമറ്റം എരപ്പും പാറയിലുള്ള ഏറംകുളം ശ്രീ മഹാദേവക്ഷേത്രം, ഡിസംബറിൽ വെങ്ങോല പൂനൂർ ശ്രീ മഹാദേവക്ഷേത്രം എന്നീ അമ്പലങ്ങളിൽ മോഷണം നടത്തിയതായി പ്രതി പൊലീസിനോട് സമ്മതിച്ചു. പകൽസമയം കറങ്ങി നടന്ന് മോഷണം നടത്താൻ കഴിയുന്ന അമ്പലങ്ങൾ കണ്ടുപിടിക്കും. അമ്പലത്തിൻറെ സമീപത്തേക്ക് രാത്രിയിൽ ലാസ്റ്റ് ബസ്സിൽ കയറി അവിടെ ചെല്ലും. തുടർന്ന് സമീപത്തുള്ള കുറ്റിക്കാട്ടിലോ റബ്ബർതോട്ടത്തിലോ കഴിഞ്ഞ് പുലർച്ചെ മോഷണം നടത്തി ആദ്യത്തെ ബസ്സിന് തിരിച്ചു പോവുകയാണ് പ്രതിയുടെ രീതി. അഞ്ച് വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2020 നവംബർ മാസം ആണ് വിയ്യൂർ ജയിലിൽ നിന്നും ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത് എ എസ് പി അനൂജ് പലിവാൽ, എസ് എച്ച് ഒ വി.എം.കെഴ്‌സൻ, എസ് ഐ എം.പി.എബി, എ എസ് ഐ കെ.കെ.സുരേഷ് കുമാർ, എസ് സി പി ഒ മാരായ പി.എ.അബ്ദുൾ മനാഫ്, ടി.എ.അഫ്‌സൽ തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *