FILM BIRIYANI Main Banner TOP NEWS

മലയാളസിനിമയിലെ സെക്‌സ് റാക്കറ്റിനെക്കുറിച്ച് പാർവ്വതി പറഞ്ഞിട്ടും ആർക്കും പ്രതികരണമില്ല

ഹേമ കമ്മിഷൻ റിപ്പോർട്ട് പൂഴ്ത്തി വെച്ചത് ഈ സെക്‌സ് റാക്കറ്റിനെ സംരക്ഷിക്കാനോ?

തിരുവനന്തപുരം: മലയാള സിനിമാ ഇൻഡസ്ട്രിയിൽ ഉള്ളവരിൽ പലർക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് നടി പാർവതി തിരുവോത്ത് ഒരു ചാനൽ ചർച്ചയിൽ വെളിപ്പെടുത്തിയിട്ട് ദിവസങ്ങൾ പിന്നിടുന്നു. പല കാര്യങ്ങളും വെളിപ്പെടുത്താത്തത് ജീവഭയം ഉള്ളതുകൊണ്ടാണെന്നും പാർവ്വതി റിപ്പോർട്ടർ ടിവിയുടെ ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. ചലചിത്രരംഗത്ത് സ്ത്രീകൾക്ക് നേരേ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച ഹേമ കമ്മീഷനോട് സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ടുള്ള നിരവധി കാര്യങ്ങളെ കുറിച്ച് മൊഴി നൽകിയിട്ടുണ്ട്. ഇൻഡസ്ട്രിയിലെ പല പ്രമുഖരുടേയും പേരുകൾ മൊഴികളിൽ ഉള്ളതുകൊണ്ടാണ് റിപ്പോർട്ട് പുറത്ത് വരാത്തതെന്നും പാർവ്വതി വ്യക്തമാക്കുകയുണ്ടായി. വനിതാ കമ്മീഷനോ യുവജന കമ്മീഷനോ സാംസ്‌കാരിക നായകന്മാരോ ഒന്നും പാർവ്വതിയുടെ ഈ വെളിപ്പെടുത്തലുകളോട് പ്രതികരിച്ചിട്ടില്ല.


‘മലയാള സിനിമാ ഇൻഡസ്ട്രിയിലെ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ടുള്ള നിരവധി കാര്യങ്ങളെക്കുറിച്ച് ഹേമ കമ്മീഷനിൽ മൊഴി നൽകിയിട്ടുണ്ട്. ഇൻഡസ്ട്രിയിലെ വളരെ പ്രമുഖരായ പല വ്യക്തികളെ പറ്റിയും ഈ മൊഴികളിൽ പരാമർശിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം എന്ത് കൊണ്ട് വെളിപ്പെടുത്തിക്കൂടായെന്ന് ലാഘവത്തോടെ ചോദിക്കുന്നവരോട് ഒരു ഉത്തരമേ പറയാനുള്ളൂ. ജീവഭയം ഉള്ളതുകൊണ്ട്. ഫോൺ കോളുകളിലൂടെയുള്ള ഭീഷണികളെല്ലാം ഇടയ്ക്കിടെ തേടിയെത്താറുണ്ട്. ജോലി ചെയ്തു ജീവിക്കുകയെന്നത് ഇവിടെ അനുവദീനയമായ കാര്യമല്ല. ഇക്കാര്യങ്ങളൊക്കെ വിശദമായി തന്നെ ഹേമ കമ്മീഷനിൽ പറഞ്ഞിട്ടുണ്ട്.’ –

പാർവതി ആ അഭിമുഖത്തിൽ പറഞ്ഞു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവരാത്തതിന് കാരണം മൊഴി കൊടുത്തവരുടെ പേര് അതിനകത്തുണ്ട് എന്നത് കൊണ്ടല്ലെന്നും ആർക്കൊക്കെ എതിരെയാണോ മൊഴി നൽകിയത് അവരുടെ പേരുകൾ പുറത്തു വരരാതിരിക്കാനാണെന്നുംകൂടി പാർവ്വതി ആരോപിച്ചിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *