KERALA KOZHIKODE TOP NEWS

പ്രേംനസീർ പുരസ്‌കാരം ആലപ്പി അഷ്‌റഫിന്;
പുരസ്‌കാര സമർപ്പണവും ഗാനാലാപന മത്സരവും നാളെ കോഴിക്കോട് ടൗൺഹാളിൽ

കോഴിക്കോട്: പ്രേംനസീർ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന 15-ാമത് പ്രേംനസീർ പുരസ്‌കാരം പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും എഴുത്തുകാരനുമായ ആലപ്പി അഷ്‌റഫിന് നാളെ (11 ചൊവ്വാഴ്ച) വൈകുന്നേരം 5 മണിക്ക് കോഴിക്കോട് ടൗൺഹാളിൽ ചേരുന്ന സമ്മേളനത്തിൽ വച്ച് സമ്മാനിക്കും.

പതിനായിരത്തി ഒന്ന് രൂപയും ഫലകവുമാണ് അവാർഡ്.
വിവിധ മേഖലയിൽ കഴിവു തെളിയിച്ച ഒമ്പതു പേരെ കൂടി ഇത്തവണ അവാർഡ് നൽകി ആദരിക്കുന്നു.

1, ബിനു വണ്ടൂർ.
മനുഷ്യാവകാശ പ്രവർത്തകൻ, ഫ്രെയിം 24 ഫിലിം സൊസൈറ്റി സെക്രട്ടറി
2, ബിജു ഇരിണാവ് .
അഭിനയം _ഉപ്പ്‌ളി. ഹ്രസ്വ ചിത്രം.
3, കണ്ണൂർ സതീഷ് .
നൃത്താദ്ധ്യാപകൻ.
4, ചന്ദ്രൻ . ഒ.പി.
സ്റ്റേജ് ആർട്ടിസ്റ്റ്
5, സുമതി വാരിയർ.
എഴുത്തുകാരി.
6, ഡോ. വിജയൻ ഗുരുക്കൾ.
കളരിപ്പയറ്റ് പരിശീലകൻ, C.V.N. കളരി നടത്തിപ്പുകാരൻ.
7, നസീറലി കുഴിക്കാടൻ
നടൻ , നിർമ്മാതാവ്.
8, റിഷാൻ. എം.ഷിറാസ്.
മ്യൂസിഷൻ, ഗായകൻ.
9, ലബീബ്. പുളിക്കൽ .
ഡോക്യുമെന്ററി സംവിധായകൻ.

അവാർഡ് സമർപ്പണചടങ്ങ് പശസ്ത സാഹിത്യകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യുന്നു. പരിപാടിയുടെ ഭാഗമായി ജനുവരി 11 ന് രാവിലെ ഒമ്പതു മണി മുതൽ വൈകുന്നേരം മൂന്നു മണി വരെ കരോക്കെ ഗാനാലാപന മത്സരം നടത്തുന്നു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെട്ടുക.8891922573,9778009088,6238732409. അവാർഡ് ദാനത്തിനു ശേഷം ഗാനമേളയും ഉണ്ടായിരിക്കും.
ചെയർമാൻ P. T. ആസാദ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൺവീനർ രാജൻ തടായിൽ സ്വാഗതമാശംസിക്കും. മുഖ്യാതിഥിയായി പുരുഷൻ കടലുണ്ടി (മുൻ .MLA) പങ്കെടുക്കുംം. അനുസ്മരണ പ്രഭാഷണംആർ. തങ്കരാജ് (അസി. ഫിലിം ഡയരക്ടർ ) . ആശംസകൾ അർപ്പിക്കുന്നത് ജെയിംസ് (ഫിലിം ഡയരക്ടർ ), T.V ബാലൻ, ഡോ.കെ.മൊയ്തു, ഭാസി മലാപ്പറമ്പ് എന്നിവരുമാണ്. ഗാനാലാപന വിജയി കൾക്കുള്ള സമ്മാനദാനം പ്രോഗ്രം കണവീനർ കെ. ബീരാൻ കുട്ടി നിർവ്വഹിക്കും. NC ഗോപാലകൃഷ്ണൻ നന്ദി പ്രകടനവും നടത്തും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *