CRIME STORY FILM BIRIYANI Main Banner TOP NEWS WOMEN

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് യുവതാരങ്ങൾ

നടിയെ അക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മലയാള സിനിമയിലെ യുവതാരങ്ങൾ.
പൃഥ്വിരാജ്, ടൊവിനോ തോമസ്, റീമ കല്ലിങ്കൽ, ഐശ്വര്യ ലക്ഷ്മി, അന്ന ബെൻ, പാർവ്വതി തിരുവോത്ത്, ബാബുരാജ്, നിമിഷ സജയൻ കുഞ്ചാക്കോ ബോബൻ, സംയുക്ത മേനോൻ, ഗായിക സയനോര തുടങ്ങിയ താരങ്ങളാണ് അതിജീവിതക്ക് പിന്തുണയറിയിച്ചെത്തിയത്. സോഷ്യൽ മീഡിയയും നടിക്ക് വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. നടി പങ്കുവച്ച പോസ്റ്റർ പങ്കുവച്ചാണ് താരങ്ങടക്കം പിന്തുണയറിയിച്ചെത്തിയത്.


തനിക്ക് സംഭവിച്ച അതിക്രമിത്തിന് ശേഷം തന്റെ പേരും വ്യക്തിത്വവും അടിച്ചമർത്തപ്പെട്ടിരിക്കുകയാണെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും പെൺകുട്ടി വെളിപ്പെടുത്തി.
അഞ്ച് വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് താൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ തന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്‌ബോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു’, എന്നും അതിജീവിത വ്യക്തമാക്കി.
നീതി പുലരാനും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും താൻ ഈ യാത്ര തുടർന്ന് കൊണ്ടേയിരിക്കുമെന്നും അതിജീവിത പറഞ്ഞു. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദിയെന്നും അതിജീവിത കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *