വാൾ വിശി ഭീകരാന്തരീഷം സൃഷ്ടിച്ചയാൾ പിടിയിൽ

തിരുവനന്തപുരം : വെള്ളറട ,കത്തിപ്പാറ കോളനിക്ക് സമീപം വാൾ വിശി ഭീകരാന്തരീഷംസൃഷ്ടിച്ചയാൾ വാളുമായി പിടിയിൽ. കത്തിപ്പാറ കോളനിയിൽ താമസക്കാരനായ ചുടലരാജേഷ് എന്ന് വിളിക്കുന്ന രാജേഷ്(33) ആണ് പോലീസ് പിടിയിലായത്. രാജേഷ് വാളുമായി ഭീകരാന്തരീഷം സൃഷ്ടിക്കുയാണന്ന വിവരം ലഭിച്ചയുടൻ സംഭവ സ്ഥലത്തെത്തിയ സർക്കിൾ ഇൻസ്പക്ടർ മൃതുൽ കുമാറിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് നേരയും വാൾ വീശിയെങ്കിലും വാൾ അടക്കം പിടികൂടുകയായിരുന്നു. കേസ് രജിസ്റ്റർചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ചെയ്തു. സി.ഐ മൃതുൽ കുമാർ, എ.എസ്.ഐമാരായ ബൈജു, സുനിൽ, സി.പി.ഒ പ്രഭുലചന്ദ്രൻ, പ്രദീഷ്, സാജൻ, പ്രദീപ് അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.