കോന്നിയിൽ ഭാര്യയെയും മകനെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കി

പത്തനംതിട്ട: കോന്നി പയ്യനാമണ്ണിൽ ഭാര്യയെയും ഏഴ് വയസ്സുകാരനായ മകനെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു.
പയ്യനാമൺ സ്വദേശി സോണിയാണ് ഭാര്യയെയും മകനെയും കൊലപ്പെടുത്തിയത്.
സോണിയുടെ ഭാര്യ റീന, ഏഴ് വയസ്സുകാരനായ റയാൻ എന്നിവരാണ് മരിച്ചത്.
രണ്ടു ദിവസമായി കുടുംബത്തെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. മൊബൈലിൽ ബന്ധപെടാൻ ബന്ധുക്കൾ പല തവണ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് ഞായറാഴ്ച രാവിലെ വീട്ടിലെത്തി നോക്കിയപ്പോഴാണ് മൂന്നു പേരെയും മരിച്ച നിലയിൽ കണ്ടത്.
സാമ്പത്തികമായി കബിളിപ്പിക്കപെട്ടതിനെ തുടർന്ന് വിഷാദ രോഗത്തിന് ചികിൽസയിലായിരുന്നു സോണി.
ദീർഘനാൾ വിദേശത്തായിരുന്നു സോണി അവിടെ വ്യവസായത്തിന് പണം നിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ വിഷാദരോഗിയായി. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. കുട്ടികൾ ഇല്ലാത്തതിനെ തുടർന്ന് അഞ്ച് വർഷം മുൻപാണ് സോണി റീന ദമ്പതികൾ മകൻ റയാനെ ദത്തെടുത്തത്.